02 "അൽ ഇമാം അൽ മഹ്ദി "

15 0 0
                                    

 
::::::::: Eisode 02 :::::::::

ഞാൻ പറയുന്നത് കേട്ട് ചുറ്റുമുള്ളവരും ഏറ്റുപറഞ്ഞു;
"അലൈസലാതുവസ്സലാം"

എന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. ഞാൻ അദ്ദേഹത്തെ ഒന്നുകൂടി ഇറുകി പുണർന്നു.

  ജിബ്രീൽ (അ) പറഞ്ഞു: നിങ്ങൾക്ക് വിശക്കുന്നില്ലേ? വരൂ... യാത്രാ ക്ഷീണം കാണും,  കുളിച്ചിട്ട്, ഭക്ഷണം കഴിക്കാം....

കൊട്ടാരത്തിലെ അതിവിശാലമായ സ്വീകരണമുറിയും കടന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ പുറകെ അകത്തേക്ക് നടന്നു.ഞാൻ നോക്കുമ്പോൾ ബിലാൽ ഇപ്പോൾ നല്ല രീതിയിൽ നടക്കാൻ പഠിച്ചിരിക്കുന്നു.

ഞാൻ ചുറ്റും നോക്കി എങ്ങും സ്വർണ്ണ തിളക്കം മാത്രം. "ജിബ്രിൽ (അ)" ഒരു കോണിപ്പടിയിലൂടെ മുകളിലേക്ക് കയറി.  മുകളിലേക്ക് കയറുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ കോണിപ്പടിയുടെ കൈപ്പിടിയിൽ പതിച്ചിരുന്ന വൈരക്കല്ലുകളിലായിരുന്നു. വല്ലാത്തൊരു തിളക്കമായിരുന്നു ആ കല്ലുകൾക്ക്. അതിൽ തൊട്ട് തലോടി കൊണ്ട് ഞാൻ മുകളിലേക്ക് നടന്നു. 

ഞങ്ങൾ ചെന്നു കയറിയത് വിശാലമായ ഒരു ഇടനാഴിയിലേക്ക് ആയിരുന്നു. രണ്ടുവശത്തും സ്വർണ്ണ ചുമരുകളാണ്, വാതിലുകളിൽ "രത്നങ്ങൾ" പതിച്ചിരിക്കുന്നു.

ഞങ്ങൾ അദ്ദേഹത്തിന്റെ പുറകിലായി ആ ഇടനാഴിയിലൂടെ നടന്നു.

അവസാനം കണ്ട മുറിയുടെ വാതിൽ  തുറന്നുകൊണ്ട് ജിബിരീൽ(അ) പറഞ്ഞു: നിങ്ങൾ കുളിച്ച് ഉടുപ്പുകൾ മാറി വരൂ... നിങ്ങൾക്ക് വേണ്ടതെല്ലാം അകത്തുണ്ട്.

അദ്ദേഹത്തോട് "സലാം" പറഞ്ഞുകൊണ്ട് ഞങ്ങൾ അകത്തേക്ക് കയറി. സലാം മടക്കി വാതിൽ അടച്ച ശേഷം ജിബ്രീൽ(അ) തിരിച്ചുപോയി.

വലിയൊരു മുറിയായിരുന്നു അത്, നിലം പട്ടുപോലെ മൃദുലമുള്ള പച്ച പരവതാനി  വിരിച്ചിരിക്കുന്നു .വലിയ രണ്ടു കട്ടിലുകൾ, കട്ടിലിനോട് ചേർന്നു തന്നെ ഒരു സോഫാ സെറ്റി, അതിനോട് ചേർന്ന് തങ്കത്തിൽ തീർത്ത വലിയ ഒരു അലമാര.

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now