13 "ആനകലഹം"

1 0 0
                                    


  
::::::::::::::: EPISODE 13  :::::::::::::

ഞങ്ങളും, മലക്കുകളും, യോദ്ധാക്കളായ കുട്ടികളും ഒരു വലിയ ആൽമരത്തിന്റെ ചുവട്ടിൽ ഒത്തുകൂടി.
"മൂസാ നബി അലൈസലാം" പറഞ്ഞു:
പ്രിയപ്പെട്ട "കുട്ടികളെ" സ്വർഗ്ഗത്തിലേക്ക് നിങ്ങൾ വന്നതോടുകൂടി.
നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവർ ആയിരിക്കുന്നു.

ഇനി നിങ്ങൾ "ഭൂമിയിലേക്ക്" ചെല്ലുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ "ഭാവിയെകുറിച്ചും, ഭൂതകാലത്തെ കുറിച്ചും" പൂർണമായും, അറിഞ്ഞിരുന്നാൽ മാത്രമേ നിങ്ങൾക്ക് "ടോറസെന്ന ചെകുത്താനെ" നേരിടാൻ കഴിയൂ.

അതുകൊണ്ട് ഭൂമിയിൽ മനുഷ്യൻ ഉണ്ടായത് മുതൽ ഇപ്പോൾ വരെയുള്ള ചരിത്രം നിങ്ങൾക്ക് അറിയേണ്ടതുണ്ട്.
ആ കഥകൾ നിങ്ങൾക്ക് "ജിബിരീൽ(അ)"പറഞ്ഞുതരും. 

അങ്ങനെ "ജിബിരീൽ" അലൈസലാം..
"ഭൂമിയുടെ" ചരിത്രം പറയാൻ തുടങ്ങി.
ഞാൻ പറഞ്ഞ് കൊടുത്ത കാര്യങ്ങൾ തന്നെ ഒരിക്കൽ കൂടി  വിശദീകരണത്തോടെ കേൾക്കുവാൻ "ബിലാലിന്" കഴിഞ്ഞു.

അദ്ദേഹത്തിന്റെ ആ അവതരണ ശൈലിയിൽ ഞങ്ങൾ "40" കുട്ടികളും, മലക്കുകളും ചരിത്രം ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു.
അങ്ങനെ പറഞ്ഞു പറഞ്ഞ്  "ഈസാ നബി"യുടെ കാലഘട്ടം എത്തി.

അദ്ദേഹം പറഞ്ഞു:
അങ്ങനെ"യൂദാസ്"കുരിശ് മരണം സ്രീകരിച്ചു."ജൂതസമൂഹം" ആർത്തട്ടഹസിച്ചുകൊണ്ട് പറഞ്ഞു: കള്ളനായ ഒരു "മസീഹിനെ" ഞങ്ങൾ കൊന്നിരിക്കുന്നു.
"ഇവൻ"ഒരു ദൈവദൂതൻ അല്ലെന്ന്  ഞങ്ങൾ തെളിയിച്ചു.
അല്ലെങ്കിൽ എവിടെ ഇവന്റെ "ദൈവം"?
എന്തുകൊണ്ട് ഇവനെ രക്ഷിച്ചില്ല?
ദൂതനെ രക്ഷിക്കാത്ത "ദൈവം"  യഥാർഥത്ത"ദൈവ"മാണോ?

അതുകേട്ട് "ക്രിസ്ത്യാനികൾ" വാവിട്ടുകരഞ്ഞു. അവർ കരുതി അവരുടെ"പാപങ്ങൾക്കു" വേണ്ടി "പ്രവാചകൻ കുരിശുമരണം" സ്രീകരിച്ചിരിക്കുന്നു.

എല്ലാ മനുഷ്യരുടെയും പാപങ്ങൾക്കും വേണ്ടിയാണ് "പ്രവാചകൻ" കുരിശുമരണം സ്വീകരിച്ചതെന്ന് "കണ്ട് നിന്ന ജനങ്ങളും പറഞ്ഞു.

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now