03 "അസാസീലിന്റെ ചതി"

3 0 0
                                    

:::::::::::: EPISODE 03 :::::::::::


കൊട്ടാരത്തിന് പുറത്ത് പൂന്തോട്ടത്തിൽ "മൂസാനബി(അ)"യും കൂട്ടരും മുകളിലേക്ക് നോക്കി നിൽക്കുന്നു. ജിബിരീൽ(അ) മുകളിലേക്ക് നോക്കി കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രിക്കുന്നു.
അപ്പോൾ ആകാശത്തുനിന്നും ഒരു "പരുന്തിന്റെ" കരച്ചിൽ കേട്ടു.
ശേഷം "അതിഭീമകാരനായ" ഒരു പരുന്ത് പൂന്തോട്ടത്തിലേക്ക് ഇറങ്ങി വന്ന് ജിബിരീൽ(അ) നോട് സലാം ചൊല്ലി.

അദ്ദേഹം സലാം മടക്കിയതും അവൻറെ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു:"ബാദുഷ" നീ ഞങ്ങളെ ഖുൽദിലെ കൊട്ടാരത്തിൽ എത്തിക്കണം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അദ്ദേഹം സലാം മടക്കിയതും അവൻറെ നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു:
"ബാദുഷ" നീ ഞങ്ങളെ ഖുൽദിലെ കൊട്ടാരത്തിൽ എത്തിക്കണം.
"ആജ്ഞ പോലെ പ്രഭോ".....
പരുന്ത് സംസാരിക്കുന്നത് കണ്ട് ഞാൻ ഞെട്ടി.

"ബാദുഷ"ചിറകുകൾ വിരിച്ചു നിലത്തു കിടന്നു. അവന്റെ വെളുത്ത ചിറകിലെ സ്വർണ "പുള്ളികളിൽ" അവൻ തിളങ്ങിനിന്നു.
ജിബിരീൽ(അ) എല്ലാവരോടുമായി പറഞ്ഞു. വരൂ എല്ലാവരും കയറൂ...
എല്ലാവരും വരിവരിയായി ബാദുഷയുടെ ചിറകിൽ ചവിട്ടി മുകളിലേക്ക് കയറി.

അപ്പോൾ "അസ്റായിൽ(അ)" പറഞ്ഞു; നിങ്ങൾ പൊയ്ക്കൊള്ളുക ഞാൻ പരിചാരകരായ മലക്കുകളെയും കൂട്ടി പുറകെ വന്നുകൊള്ളാം.
എല്ലാവരും മുകളിൽ കയറി അസ്റായീൽ(അ) നോട് സലാം ചൊല്ലിയ ശേഷം ഇരിക്കാൻ ആയി തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടത്തിൽ ഇരുന്നു. ബിലാലിന്റെ മുഖത്ത് നല്ല ഭയമുണ്ടായിരുന്നു.

നിലത്തു കിടന്നിരുന്ന ബാദുഷ മെല്ലെ എഴുന്നേറ്റ് ആകാശത്തേക്ക് പറന്നുയർന്നു.
ഞാൻ ആകാശത്തുനിന്നും താഴേക്ക് നോക്കി. അപ്പോഴാണ് എനിക്ക് കൊട്ടാരത്തിനു ചുറ്റുമുള്ള പൂന്തോട്ടത്തിന്റെ വലിപ്പം മനസ്സിലായത്. ഞാൻ മുൻപിൽ ഇരിക്കുന്ന "മൂസാ നബിയോട്(അ)"ചോദിച്ചു:
'നബിയെ' ഈ സ്വർഗ്ഗം മുഴുവനും പൂന്തോട്ടമാണോ?

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now