05 AFTER "BC 2000"

2 0 0
                                    

:::::::::::::EPISODE 05 :::::::::::::::


"ആദം നബി(അ)" മരണപ്പെട്ട് ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം "ഇസ്രായേലി" വംശത്തിന് "അല്ലാഹു" നൽകിയ പ്രവാചകനായിരുന്നു "ഇബ്രാഹിം നബി അലൈസലാം..."

"ഇറാഖിലെ" ബാബിലോൺ എന്ന സ്ഥലത്ത് നൂഹ് നബി(അ)യുടെ പുത്രൻ "സാം"ന്റെ സന്താന പരമ്പരയിൽ "ആസർന്റെയും,അമീലയുടെയും" മകൻ ആയിട്ടാണ് "അദ്ദേഹം" ജനിച്ചത്.
വളരെയധികം സമ്പത്തും ഐശ്വര്യവും നിറഞ്ഞ "മെസപ്പൊട്ടോമിയൻ" കാലഘട്ടമായിരുന്നു അത്.
അക്കാലത്ത് ബാബിലോൺ ഭരിച്ചിരുന്നത് "നീചനും,ധിക്കാരിയും" ആയ "നംറൂത്ത്" എന്ന രാജാവായിരുന്നു.

അവിടുത്തെ ജനങ്ങൾ "സൂര്യനെയും, ചന്ദ്രനെയും ബിംബങ്ങളെയും", കൂടാതെ "രാജാവിനെ" യും "ദൈവമായി" ആരാധിച്ചു.

ആ സമയത്ത് "രാജാവ്" ഒരു "സ്വപ്നം" കാണ്ടു.ആ സ്വപ്ന "വ്യാക്യാനം" നടത്തിയ "കൊട്ടാര ജോൽസ്യൻ" പറഞ്ഞു:
"ഈ രാജ്യത്ത് ജനിക്കാൻ പോകുന്ന ഒരു "കുട്ടി" കാരണം, രാജാവിന്റെ ദൈവം എന്ന "പദവിക്ക്" കോട്ടം സംഭവിക്കും.

ഇത് കേട്ട് ആ നീചനായ ആൾ ഉത്തരവിറക്കി:
"ഇനി ഈ രാജ്യത്ത് ആരും ഇണചേരുകയും, കുട്ടികളെ പ്രസവിക്കുകയും ചെയ്യരുത്"!......
ഇത് കേട്ട് ജനങ്ങൾ സങ്കടപെട്ടു. ആരും തന്നെ അയാളെ എതിർത്തില്ല. കാരണം എല്ലാവർക്കും ഭയമായിരുന്നു ആ "ചെകുത്താനെ".

ആ സമയത്താണ് "ഇബ്രാഹിം നബി(അ)" ജനിച്ചത്.
ആ കുടുബം ബിംബങ്ങൾ ഉണ്ടാക്കി വിറ്റായിരുന്നു ജീവിച്ചത്. മാതാപിതാക്കൾ അദ്ദേഹത്തെ രഹസ്യമായി വളർത്തി.

വളർന്നുവലുതായി ഒരു "യുവാവായി" മാറിയതും അദ്ദേഹത്തിൻറെ അടുത്ത് ജിബിരീൽ(അ) വന്ന് പറഞ്ഞു:
"നിങ്ങൾ ആരാധിക്കുന്ന "സൂര്യനും, ചന്ദ്രനും, നക്ഷത്രവും എല്ലാം അല്ലാഹുവിന്റെ "കല്പ്പന" അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് നിങ്ങൾ "ഏല്ലാം" സ്രഷ്ടിച്ച "അല്ലാഹുവിനെ" ആരാധിക്കുക."

താൻ അറിഞ്ഞ സത്യം "ഇബ്രാഹിം നബി(അ) തൻറെ "ജനതയോട്" വിളിച്ചുപറഞ്ഞു, പക്ഷേ, ആരും അത് ചെവിക്കൊണ്ടില്ല. എല്ലാവരും അദ്ദേഹത്തെ കളിയാക്കി.

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now