07 "കഅ്ബ"

1 0 0
                                    


:::::::::::EPISODE 07 ::::::::::::

ജിബിരീൽ(അ) തുടർന്നു.....

"ടോറസ്"ഒരിക്കൽ ആ ചങ്ങലകൾ പൊട്ടിക്കും. അതിനു ശേഷം അവൻ മനുഷ്യരെ പറഞ്ഞു മയക്കുന്നവനും, "ദുർമന്ത്രവാദം" അറിയുന്നവനുമായി മാറും.

"അല്ലാഹുവിന് ഇഷ്ട പെട്ട" മൂന്ന് സമുദായത്തിലെയും പ്രവാചകനായ "മസീഹ് ഈസയുടെ" ശിഷ്യനാണ് താനെന്ന് ആ "പിശാച്" അവകാശപ്പെടും.

വിശ്വാസികളൊഴികെയുള്ള ബാക്കി എല്ലാ "മനുഷ്യരും" അവന്റെ വലയത്തിൽ അകപ്പെടും.
അവൻ "മസീഹ്ദ്ദജ്ജാലിന്നു" വേണ്ടി "ഭരിക്കാൻ" വന്നവനാണെന്ന് അവർ അറിയില്ല.
അവൻ ,"ബൈത്തുൽ മുഖദ്ദസി"നോട് ചേർന്ന് "ദജ്ജാലിനു" വേണ്ടി ഒരു "ദേവാലയം" സൃഷ്ടിക്കും...
അവിടെ ഇരുന്ന് അവൻ ലോകം ഭരിക്കും.

ആ "പുണ്യസ്ഥലത്ത്" അങ്ങനെ ഒരു "ദേവാലയം" പണിതാൽ അതിൽപരം പാപം വേറൊന്നില്ല. ആദേവാലയത്തിന് അധികമായുസുണ്ടാവില്ല, അത് തകർക്കപ്പെടും.

"അതിനുശേഷം ഈസാ നബി(അ) ഭൂമിയിൽ ഇറങ്ങുമ്പോൾ..
"ദൈവത്തിന്റെ" ഇഷ്ട ജനതയായിരുന്ന
"ബനു ഇസ്രേയേലർ" സത്യം തിരിച്ചറിഞ്ഞ് "ദൈവത്തിലേക്ക്" അടുക്കുബോൾ തകർക്കപെട്ട ആ ദേവാലയത്തിന്റെ സ്ഥാനത്ത് അവരുടെ യഹോവയായ "അല്ലാഹുവിനെ" ആരാധിക്കാൻ "യെരുശലേം" എന്ന പള്ളി ഈസാ നബി തന്നെ പുനർനിർമ്മിച്ചു നൽകും.

അവിടെ ഇരുന്നു കൊണ്ട് "ഈസാ നബി(അ) ലോകം ഭരിക്കും.അപ്പോൾ മനുഷ്യർ എല്ലാ "സത്യവും" അറിയും.

ആ "നാൾ" കൺകുളിർക്കെ കാണാൻ "അല്ലാഹു" നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ. ഭൂമിയിൽ വെച്ച് "അല്ലാഹുവിന്റെ" സൈന്യമായ നിങ്ങളെ നയിക്കുന്നത് "ഇമാം മഹ്തി" ആയിരിക്കും.

ജിബ്രീൽ(അ) ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു യൊദ്ധാവ് ചോദിച്ചു;
"അല്ലാഹുവിന്റെ" മലക്കെ! അത് ഞങ്ങളിൽ ഒരാളായിരിക്കുമോ?

അപ്പോൾ "ജിബിരീൽ(അ)" പറഞ്ഞു; തീർച്ചയായും അവൻ നിങ്ങളിൽ ഒരാൾ ആയിരിക്കും. അവൻ "മുഹമ്മദ് നബി(സ)"യുടെ സന്താന പരമ്പരയിൽ പെട്ടവൻ ആയിരിക്കും.
അവന്റെ ഉപ്പയുടെ പേര് "അബ്ദുള്ള" എന്നും ഉമ്മയുടെ പേര് "ആമിനാ" എന്നും ആയിരിക്കും. അവന്റെ പേരിൽ "മുഹമ്മദ്" എന്ന് ഉണ്ടാവും.
ഇത്രയും കാര്യങ്ങൾ ഒത്തുചേർന്ന രണ്ടുപേർ മാത്രമേ നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഉള്ളൂ.....
അവരാണ് സഹോദരങ്ങളായ "മുഹമ്മദ് ബിലാൽ ഇബ്നു അബ്ദുള്ളയും", "മുഹമ്മദ് ഖാസിം അൽ മുബാറക്കും"

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now