04 "അൽ അമീൻ"

5 0 0
                                    


:::::::::::::: EPISODE 03 :::::::::::::

                                           

  ഈ ലോകത്ത് സംഭവിച്ചു കഴിഞ്ഞ ഒരുപാട് കാര്യങ്ങൾ നീ അറിയേണ്ടതായിട്ടുണ്ട്.
മനുഷ്യരെല്ലാം അത് പഠിച്ചെടുക്കുന്നത് "10ഓ,20ഓ" വർഷങ്ങൾ കൊണ്ടാണ്.

അതുകൊണ്ടുതന്നെ ഈ ചെറിയ സമയത്ത് അധികം കാര്യങ്ങളൊന്നും നിനക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ എനിക്ക് കഴിയില്ല.
എന്നിരുന്നാലും ഈ ലോകത്ത് ഇതുവരെ നടന്ന കാര്യങ്ങൾ "എന്റെ അറിവ്" വെച്ച് ഞാൻ "ചുരുക്കി" പറയാം.
അതിനിടയിൽ നിന്റെ സംശയങ്ങളും നിനക്ക് ചോദിക്കാം.......

അപ്പോൾ ബിലാൽ ചോദിച്ചു;
ആരാണ് ഇക്കാ "മുഹമ്മദ്"? 
ഞാൻ ആ പേര് കുറെ പ്രാവശ്യം കേട്ടുവല്ലോ!

ഞാൻ പറഞ്ഞു;
"മുഹമ്മദ്" നബി സല്ലല്ലാഹു അലൈഹിവസല്ലം "അല്ലാഹുവിൻറെ" എല്ലാ സ്രഷ്ടികൾക്കുമായുള്ള "അവസാനത്തെ പ്രവാചകനാണ്." "അദ്ദേഹത്തിനു" ശേഷം വേറൊരു പ്രവാചകൻ വരില്ല. 
ഈ ഭൂമി നശിക്കുന്നത് വരെ എല്ലാ "മനുഷ്യർക്കും എല്ലാ ജിന്നുകൾക്കും" അദ്ദേഹമാണ് പ്രവാചകൻ.(വഴികാട്ടി)

ക്രിസ്തുവർഷം "570"ൽ  സൗദി അറേബ്യയിൽ ഉള്ള "മക്ക" എന്ന പ്രദേശത്ത് അദ്ദേഹം ജനിച്ചു.
നമ്മുടെ "ഉമ്മയുടെയും ഉപ്പയുടെയും" അതേ പേര് തന്നെയാണ് അദ്ദേഹത്തിൻറെ മാതാപിതാക്കളുടെയും.
"അബ്ദുള്ള എന്നും, ആമിന എന്നും".

  "ഖുറൈശീ"ഗോത്രത്തിലെ പ്രമുഖനായ "അബ്ദുൽ മുത്തലിബിന്റെ" മകനായിരുന്നു അബ്ദുള്ള.

"മുഹമ്മദ്നബി(സ)" ജനിക്കുന്നതിനു മുൻപേ അദ്ദേഹത്തിന് പിതാവിനെ നഷ്ടമായി.
ശേഷം ബാല്യത്തിൽതന്നെ "മാതാവിനെയും" നഷ്ടപ്പെട്ട് ആ കുഞ്ഞിന് "അനാഥനായി" വേളരേണ്ടി വന്നു.

ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പരിചരണം ഉപ്പാപ്പയായ "അബ്ദുൽ മുത്തലിബ്" ഏറ്റെടുത്തു. അദ്ദേഹത്തിന്റെയും മരണ ശേഷം
പിതൃസഹോദരൻ "അബൂത്വാലിബിന്റെ" കീഴിൽ അദ്ദേഹം വളർന്നു.

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now