20 "ഹിജറയുടെ തുടക്കം"

1 0 0
                                    

“ഏതെല്ലാം ആപത്തുകളിൽ നിന്ന് എങ്ങനെയെല്ലാം നിങ്ങൾ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നോ അതു പോലെ എന്നെയും സംരക്ഷിക്കണം. അങ്ങനെയുള്ള സംരക്ഷണമാണു ഞാൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്...”

ബർറാഅ് എഴുന്നേറ്റു പ്രവാചകന്റെ കൈപിടിച്ചു. “അങ്ങ് ആവശ്യപ്പെട്ട കാര്യം ഞങ്ങളിതാ വാഗ്ദത്തം ചെയ്യുന്നു. "അല്ലാഹു"വിന്റെ റസൂലേ... ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു.”

ബർറാഇനു ശേഷം മറ്റുള്ളവരും കൈപിടിച്ചു പ്രതിജ്ഞയെടുത്തു.

നബി(സ) തങ്ങൾ ഇങ്ങനെ പറഞ്ഞു:

“നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പന്ത്രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുക. നിങ്ങളുടെ ജനങ്ങളുടെ ഉത്തരവാദിത്തം ഈ പന്ത്രണ്ടു പേർക്കായിരിക്കും.”

ഖസ്റജ് ഗോത്രത്തിൽനിന്നു ഒമ്പതു പേരെയും ഔസ് ഗോത്രത്തിൽ നിന്നു മൂന്നു പേരെയും തിരഞ്ഞെടുത്തു. അവരെ തിരഞ്ഞെടുത്തശേഷം പ്രവാചകൻ(സ) വീണ്ടും പറഞ്ഞു:

“നിങ്ങളുടെ ജനതയുടെ ഉത്തരവാദിത്തം നിങ്ങൾക്കാണ്. എന്റെ ജനതയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു.”

പ്രവാചകൻ(സ) ആവശ്യപ്പെട്ട എല്ലാ ഉറപ്പുകളും നൽകി. സംരക്ഷണം വാഗ്ദത്തം ചെയ്തു. പിരിയാൻ നേരം പ്രവാചകൻ(സ) പറഞ്ഞു: “ഞാൻ നിങ്ങളിൽ പെട്ടവനാകുന്നു. നിങ്ങൾ എന്നിൽ പെട്ടവരും.” - അവർക്ക് ആശ്വാസമായി. സന്തോഷമായി.

പാതിരാത്തണുപ്പിൽ രണ്ടാം അഖബാ ഉടമ്പടി നടന്നു. നുബുവ്വത്തിന്റെ പതിമൂന്നാം വർഷം.

മുസ്ലിംകൾ മെല്ലെനടന്നു. സ്വന്തം ക്യാമ്പിൽ വന്നുകയറി. മുശ്രിക്കുകൾ നല്ല ഉറക്കമാണ്. മുസ്ലിംകൾ കയറിക്കിടന്നു. ഉറക്കം തുടങ്ങി. പിന്നീട് അധിക ദിവസം അവർ മക്കയിൽ തങ്ങിയില്ല. വേഗം സ്ഥലംവിട്ടു.

നബി(സ) തങ്ങൾ സ്വഹാബികൾക്കു മക്ക വിട്ടുപോകാൻ അനുവാദം നൽകി. ചെറിയ സംഘങ്ങളായിട്ടോ ഒറ്റയ്ക്കോ യാത്ര ചെയ്യാൻ നിർദേശിച്ചു. ഖുറയ്ശികളുടെ കണ്ണിൽ പെടരുത്. എങ്ങനെയോ വാർത്ത പുറത്തായി. ഖുറയ്ശികൾ രോഷം കൊണ്ടു. ഹിജ്റ പോവുകയായിരുന്ന ചിലരെ അവർ പിടികൂടി. മരത്തിലും തൂണിലും ബന്ധിച്ചു ചാട്ടവാർ കൊണ്ടടിച്ചു പരുക്കേൽപിച്ചു...

You've reached the end of published parts.

⏰ Last updated: Nov 23, 2021 ⏰

Add this story to your Library to get notified about new parts!

💥🌍"ഖുദ്സിന്റെ" പോരാളികൾ🌍💥Where stories live. Discover now