5.

191 11 24
                                    

"നമുക്ക് പിരിയാം?"

ആ ചോദ്യം കേട്ട് അവൻ തിരിഞ്ഞ് നോക്കി. കൂക്കി എന്തോ പൊട്ടത്തരം പറഞ്ഞ മട്ടിൽ തേ നെറ്റി ചുളിച്ചു.

"ഒന്ന് പോടാ എഴുന്നേറ്റ്."
തേ വെറുതെ ചിരിച്ചു തള്ളി. എങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭയം അപ്പോഴേക്കും ഉടലെടുത്തിരുന്നു.

എന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനെ തോന്നാൻ?
ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ?

"തേ... ഞാൻ കാര്യമായിട്ട് ചോദിച്ചതാ..."

ആ ചോദ്യം നാവിൻ്റെ തുമ്പിലുണ്ട്. പക്ഷേ തേയുടെ നോട്ടത്തിൽ ഉള്ളിൽ ഉണ്ടായിരുന്ന ധൈര്യമെല്ലാം ഒരിറ്റു ബാക്കി ഇല്ലാതെ ചോർന്നു പൊയ്ക്കൊണ്ടിരുന്നത് അവൻ അറിഞ്ഞു.
പക്ഷേ മറ്റൊരു വഴിയില്ല.

എന്നെങ്കിലും ഒരിക്കൽ പിരിയേണ്ടി വരും.

അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇരുവരും ഈ ബന്ധത്തിന് മുതിർന്നത്.

"പിരിയാം?"



ഘനപ്പിച്ച കാൽച്ചുവടുകൾ തന്നിൽ നിന്നും ദൂരേക്ക് മറയുന്നത് കേട്ട് കൂക്കി അവിടെ ഇരുന്നു.
കണ്ണുകൾ ഇറുക്കി അടച്ച്, ഉള്ളിൽ ഇടവിടാതെ അതിശക്തമായി മിടിച്ചുകൊണ്ടിരുന്ന ഹൃദയവുമായി. അത് ചോദിച്ചപ്പോൾ ദേഹം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്തെന്നില്ലാത്ത ഭയം.
എന്തിനെയാണ് ഈ പേടിക്കുന്നത്?

അവൻ്റെ ഉത്തരത്തിനെയോ?

അതോ ചുറ്റും ഉള്ളവരെയോ?

അവനറിയില്ല.

"കുഞ്ഞാ?"

ചിന്തകളിൽ ആണ്ടുപോവാൻ തുടങ്ങിയിരുന്ന കൂക്കിയുടെ മനസ്സിനെ തിരികെ വിളിച്ച ആ സ്വരം.

അവൻ വെറുതെ ഒന്ന് മൂളി.

"... ശരിക്കും, നിനക്ക് പിരിയണം എന്ന് തോന്നുന്നുണ്ടോ?"

പിരിയുന്നതിനെ പറ്റിയുള്ള ഒരു ചിന്ത പോലും എത്രയേറെ അവനെ പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്ന് അവൻ്റെ ശബ്ദത്തിൽ നിന്ന് തന്നെ കേൾക്കാമായിരുന്നു.

കൂക്കി ഒന്നും മിണ്ടാതെ അവനെ നോക്കി.

ഒരിക്കലും ഇല്ല.

ദൂരേ...Where stories live. Discover now