10.

117 8 0
                                    

"എടി?"

"Mm?"

"അതേ..."

"Mm?"

കുറേ നേരമായിട്ടും മറുവശത്ത് നിന്ന് ഒരു ശബ്ദവും വരാതായപ്പോൾ അവൾ തൻ്റെ പുസ്തകത്തിൽ നിന്ന് കണ്ണുകൾ ഉയർത്തി.

"നീയെന്താ ചോദിക്കാൻ വന്നത്?"

അവൻ തല താഴ്ത്തി. അവളുടെ കണ്ണിലേക്ക് പോലും നോക്കാൻ പറ്റുന്നില്ലല്ലോ ഇപ്പോൾ..
അവളുടെ നോട്ടം തന്നിലാകെ പരതുന്നത് അറിഞ്ഞ്, മുഖത്തേക്ക് ഇരച്ച് കയറിയ ചുവപ്പിനെ മറയ്ക്കാൻ പാടുപെട്ട് അവൻ ചമ്മലോടെ ചിരിച്ചു.

ചെറിയൊരു ചിരിയോടെ അവൾ വീണ്ടും ചോദിച്ചു, "എന്താടാ?"

"അതേ?"

"കൊറേ നേരമായി അതേ അതേ വെച്ചൊണ്ടിരിക്കുന്ന്... എന്താ കാര്യം??"

"എടീ... അവര് പറയണ പോലെ... നിനക്ക് ഇഷ്ടാണോ?"

"ഏ?"

ചമ്മലോടെ അവൻ നോക്കി.

"ആരെ?"

".... എന്നെ."

"അത് ശരി... നിനക്ക് എന്താ തോന്നുന്നത്?"

"എനിക്ക് അറിയില്ല. ചിലപ്പോ ആണെന്ന് തോന്നും. ചിലപ്പോ അല്ലെന്നും. ഏതാ സത്യം?"

"Mm?"

"Mm..."

"എന്നാലേ... ചിലപ്പോ ആയിരിക്കും."

"Eh??? ശരി-"

"അല്ലെങ്കി ചിലപ്പോ അല്ലായിരിക്കും."

"എടി. ഒള്ളതാണെ ഒള്ളത് പറ നീ."

അവൾ ചിരിച്ചു.

"എടാ, നിനക്ക് അറിയോ? നമ്മളെ ഇഷ്ടമുള്ള, നമുക്ക് ഇഷ്ടമുള്ള ഒരാളോട് സംസാരിക്കുമ്പോ, നമുക്ക് സ്വയം ഒരു ഭംഗി തോന്നും. അവൻ്റെ മുൻപിൽ എന്തൊക്കെയോ ആണ് ഞാൻ എന്നൊരു തോന്നൽ. അവന് ആരൊക്കെയോ ആണ് ഞാൻ എന്ന തോന്നൽ.
മറ്റുള്ളവർ കാണാതെ പോവുന്ന എൻ്റെ കണ്ണീരൊക്കെ അവനേ കാണാൻ കഴിയുന്നുള്ളൂ എന്നൊക്കെ തോന്നും.

നിന്നോട് മിണ്ടുമ്പോ, എനിക്ക് അത് തോന്നുന്നുണ്ടോ?
എന്നോട് മിണ്ടുമ്പോ നിനക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ?"

നന്നായി.
അവളുടെ ഉള്ളിൽ ഉള്ളത് അറിയാൻ വന്നിട്ട് തിരിച്ച് കൊത്തുവാണല്ലോ ഓരോ വാക്കും? ഒരു വല്യ കൊക്കയുടെ വക്കത്ത് പോയി നിന്ന പോലെയുണ്ട്. തൊട്ട് പുറകിൽ ഒരു മദമിളകിയ ആനയും. എങ്ങോട്ട് പോയാലും ചാവും. മരിച്ച് മണ്ണടിയും.

ദൂരേ...Where stories live. Discover now