3. സമ്മതമാണോ?

279 44 87
                                    


എല്ലാർകും സുഖമല്ലേ??....

നമ്മുക്ക് കഥയില്ലേക്ക് പോകാം??


..........................................................................

"Hi... I am Adhi... Adhitya..." അത് പറഞ്ഞു shakehandനായി കൈ നീട്ടിയ അവനെ, അവൾ ദേഷ്യപ്പെട്ടു നോക്കികൊണ്ട്‌ മറു കൈയിൽ ഇരുന്ന അവന്റെ Camera വലിച്ചു എടുത്തു.....

"അഹ്... അത് ഞാൻ....." ആദി അവനു നേരെ വന്ന രൂക്ഷമായ നോട്ടം കണ്ടു മിണ്ടാതെ നിന്നു....

അനു ആ ക്യാമറയിലെ ഫോട്ടോസ് ഒക്കെ നോക്കുകയായിരുന്നു... ആദി ആണെങ്കിൽ എല്ലാം മറന്നു അവളെ നോക്കി നിന്നു....

സ്വന്തം ഫോട്ടോസ് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ വന്നു മറഞ്ഞ പുഞ്ചിരിയും കണ്ണിലെ കൗതുകവും അവന്റെ ഉള്ളിൽ ഒരു തണുപ് നൽകി.... അവളുടെ ചിരിയുടെ കൂടെ അവനും ചെറുതായി ചിരിച്ചു.... പെട്ടന്നു എന്തോ ഓർത്തത് പോലെ ആദി അനുവിനോടായ് പറഞ്ഞു....

"എഡോ.... ഫോട്ടോസ് വേണമെങ്കിൽ ഞാൻ Whatsappൽ അയച്ചു തരാം...."

"വേണ്ട.." ഉണ്ടനെ തന്നെ അവനു മറുപടി കിട്ടി....

"Mail അയച്ച മതി എന്നാണോ?" അവൻ ചോദിച്ചു.....

അവൾ മറുപടി ഒന്നും കൊടുക്കാതെ കണ്ട ഫോട്ടോസ് പിന്നെയും കണ്ടുകൊണ്ടിരുന്നു....

ഒന്നും അങ്ങോട്ട് work ആകുന്നുന്നില്ല എന്ന് മനസിലാക്കിയപ്പോൾ ആദി അവന്റെ dialogue continue ചെയ്തു.... "ഞാൻ എടുത്ത ഇയാളുടെ ഒരൊറ്റ ഫോട്ടോ എനിക്ക് ഇഷ്ടായിട്ടില്ല.... You are really beautif--- "

"ഹൃദയം സിനിമ ഞാൻ കണ്ടതാ..... അതുകൊണ്ടു താൻ അത് ഇങ്ങോട്ടു എടുക്കണ്ട....." 

ഒരു നിമിഷം ഞെട്ടിയെങ്കിലും അടുത്ത നിമിഷം തന്നെ ആദി അവളെ നോക്കി നല്ല 100 volt ചിരി ചിരിച്ചു നിന്നു....

"അഹ്... ഫോട്ടോസ് ആദർശേട്ടന് അയച്ച മതി.... ഞാൻ അവിടെന്നു വാങ്ങിച്ചോളാം...." അവൾ കാമറ തിരിച്ചു കൊടുത്തു കൊണ്ട് അവനോടു പറഞ്ഞു....

അവൻ കുറച്ചു കുറഞ്ഞ volt ചിരിയോടെ അത് വാങ്ങിച്ചു....

അതു കൊടുത്തു അവൾ തിരിഞ്ഞു നടന്നു....

എന്റെ പ്രണയം (My Love)Where stories live. Discover now