11

560 80 157
                                    

ഗീതു : ആമി എവിടെ അപ്പു?

പപ്പു : ദേവേട്ടൻ വിളിക്കാൻ പോയാർന്നു. ഇപ്പൊ വരും

ഗീതു : അവളേം കൂട്ടി വന്നൂടാർന്നോ

അപ്പു : വിശനൊണ്ട് ഞങ്ങൾ ഇങ്ങ് പോന്നു.

ദ്വനി : ദേ വരണു...

ഗീതു ദ്വനി നോക്കിയ ഭാഗത്തേക്ക്‌ നോക്കി.ദേവൻ അകത്തേക്കു കയറി വന്ന് യദുന്റെ അടുത്ത് ഇരിന്നു.

യദു : ആമി എവിടെടാ?

ദേവൻ : ഉമ്മറത്തുണ്ട് ഇപ്പൊ വരും.

യദു : നി അവളെ വഴക്ക് പറഞ്ഞു കൊണ്ടുവന്നതാണോ?

യദു അവന്റെ അടുത്തോട്ടു ചെന്നിരുന്നു അവന് മാത്രം കേൾക്കത്തക്കവിധം ചോദിച്ചു.

ദേവൻ : ഇല്ല. കഴിക്കാൻ വരാൻ പറഞ്ഞു വന്നു അത്രന്നെ

യദു : ഹമ്..

അവന് അത് അത്ര വിശ്വാസമില്ലാത്ത രീതിയിൽ മൂളി.

ഗീതു : പിറുപിറുക്കാതെ രണ്ടും ഇരുന്ന് കഴിക്കാൻ നോക്കിയേ...

ഗീതു അവർക്ക് ഭക്ഷണം വിളമ്പി.

ഗീതു : ആമി എന്താ അകത്തോട്ടു വരാത്തെ... ഇനി പോയോ കുട്ടി ... ഞാൻ ഒന്ന് പോയി നോക്കിട്ട് വരാവേ..

ദേവൻ : ഗീതമ്മ അവിടെ ഇരിക്ക്. അവള് വന്നോളും.

ദേവൻ അത് പറഞ്ഞു കഴിഞ്ഞതും ആമി അവിടേക്ക് വന്നു. ആമി എല്ലാരേം ഒന്ന് നോക്കി. എല്ലാവരും ഹാളിൽ നിലത്തു ഇരുന്ന് കഴിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് ആമിയുടെ ശ്രദ്ധ ദേവനിൽ ആയിരുന്നു. ദേവൻ അവളെ നോക്കാതെ ഭക്ഷണം കഴിക്കുക ആണ്.

നന്ദൻ : അഹ് വന്നോ... വാ ഇരിക്ക് മോളെ

ആമി നേരെ റാമിന്റെ അടുത്ത് പോയി ഇരുന്നു.

ദ്വനി : ഓഹ് നിലത്തു ഇരിന്നു കഴിക്കാനൊക്കെ കഴിയുമല്ലേ...

ദ്വനി ഒരു പരിഹാസത്തോടെ ദ്വിതിടെ ചെവിയിൽ പറഞ്ഞു.

ദ്വിതി : മിണ്ടാതെ കഴിച്ചേ നി... ചുമ്മാ ഇനി അവളെ നോക്കി ദഹിപ്പിക്കണ്ട

ദ്വനി : ഓഹ്

ഗീതു : ആമി കറി ഒഴിക്കട്ടെ?

ആമി : ഏഹ് അഹ്...

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|Where stories live. Discover now