15

666 98 136
                                    

നിശ്ചയ ദിവസം.

തൃപ്പടികലിൽ ചെറിയ ചെറിയ ചമയിക്കലിന്റെ തിരക്കിലാണ് എല്ലാവരും. ദേവനും യദുവും അവിടെ ഇവിടെ ഓടി നടന്ന് പണി ചെയുവാണ്. ഗീതു അടുക്കളയിൽ പാചകത്തിന് വന്ന ചേച്ചിമാരെ കയ്സഹായത്തിന് അടുക്കളയിൽ ഇരുന്ന് തേങ്ങ വറുക്കുന്നു. റാമും നന്ദനും അമ്പലത്തിലോട്ട് പോയി. നല്ല ഒരു ചടങ്ങ് നടക്കുമ്പോ ദൈവത്തിന്റെ കടാക്ഷം വേണം എന്ന് കൂടെ ഉള്ളത് കൊണ്ടാവാം ഒരു അമ്പല സന്ദർശനം.

പപ്പു അവിടെ കുളിച്ച് ഒരുങ്ങി ദ്വിനിടെയും ദ്വിതിയുടേം മുറിയിൽ ഇരുന്ന് അവരെ ഒരുക്കുവാണ്.

ദ്വനി : പപ്പു ഈ സാരി ഒന്ന് ഒതുക്കിക്കേ

ദ്വിതി : പപ്പു ഈ പൂവ് ഒന്ന് തലയിൽ വച്ച് താ...

ദ്വനി : പപ്പു....

പപ്പു : ഒന്ന് നിർത്തുവോ രണ്ടുപേരും ഞാൻ ഇവിടെ തന്ന ഉണ്ട്. എല്ലാം ചെയ്ത് തരാം ഒന്ന് അടങ്.

പപ്പു ഒരു കുട്ടി ദേഷ്യത്തോടെ ദ്വനിക്ക് സാരി ശെരിയാക്കി കൊടുത്ത് ദ്വിതിടെ അടുത്തേക്ക് പോയി തലയിൽ പൂവ് വച്ച് കൊടുത്തു.

പപ്പു : ഞാൻ അപ്പഴേ പറഞ്ഞതല്ലേ രണ്ടിനോടും... ഒറ്റയ്ക്ക് എനിക്ക് പറ്റില്ല ഒരു ബ്യൂട്ടിഷനെ വിളിക്കാന്ന്...

ദ്വനി : പക്ഷെ നമ്മക് നമ്മടെ പപ്പു മതി.. അതല്ലേ നിന്നെ ഇന്നലെ തന്നെ ഞങ്ങൾ അവിടെ നിന്ന് ഇങ്ങോട്ട് പേക്ക് ചെയ്തേ...

പപ്പു : ഓഹ് നല്ല പോലെ ബോധിച്ചു.

ദ്വിതി : അതിന് മാത്രം വലിയ പരിപാടി ഒന്നും അല്ലല്ലോ അതാ പിന്നെ .. ഒരു ചെറിയ നിശ്ചയo... അതും നമ്മൾ കുറച്ച് പേര് മാത്രം.

പപ്പു : ദ്വനി ചേച്ചിക്ക് വലിയ കുഴപ്പം കാണില്ല.. കാരണം അപ്പു ഏട്ടന് എപ്പോഴും കാണുന്ന ആണല്ലോ.. പക്ഷെ ദ്വിതി ചേച്ചിടെ ചെർക്കൻ ഇന്നലെ പെണ്ണുകാണലിന് ശേഷം കാണുന്നെ...?

ദ്വിതി ഒന്നും മിണ്ടാതെ കണ്ണാടി നോക്കി നിന്നു. പക്ഷെ അവളുടെ ഉള്ളിൽ നാണം കൊണ്ട് നിറഞ്ഞിരിക്കുവാണ്. പക്ഷെ അത് പുറത്ത് കാണിക്കാൻ അവൾ തയാറായില്ല എങ്കിലും കവിളത്തു പ്രകടമായിരുന്നു.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|Where stories live. Discover now