14

508 96 112
                                    

Guyzzz, I'm backkkk

Exam okke kazhinju makkale//
Episodes okke njn one by one ayit njan upload cheyyave... Do support!

________________________

ദീപനെ നോക്കി കൊണ്ട് ആമി കയ്യ് തട്ടി മാറ്റി.

ദീപൻ : നീ ആൾ കൊള്ളാലോ മോളെ.... എന്നെ തട്ടി മാറ്റിട്ട് ഇവിടുന്ന് പോവാനുള്ള ശ്രമം ആണോ? എങ്കിലേ അത് നടക്കില്ല... ഇത് എൻ്റെ നാടാ.. വന്നു കേറിയ നീ എന്നെ തട്ടി മാറ്റി പോവാന്ന് കരുതണ്ട.. ഞാൻ വിചാരിക്കുമ്പോഴേ നീ ഒക്കെ ഇവിടുന്ന് പോവു...

ആമി : ഞാൻ ഇവിടെ ഈ നാട്ടിൽ വന്നപ്പോഴൊന്നും ആരും പറഞ്ഞില്ലാലോ ഇത് നിന്റെ നാടാണ് എന്നും നീ ആണ് ഇവിടത്തെ മൂത്താപ്പ എന്നും

ദീപൻ : മോളെ അതികം വെളച്ചിൽ എന്നോട് എടുക്കണ്ട

ആമി : മുന്നിന്ന് മാറി തന്നാ നിനക്ക് ഇതൊന്നും കേൾക്കേണ്ടി വരില്ല

സഞ്ജു ദീപനെ കടന്ന് അവളുടെ അതെ പടവിൽ ഇറങ്ങി അവളുടെ നേരെ നോക്കി.

സഞ്ജു : നീ ആൾ കൊള്ളാലോടി.... പക്ഷെ പറയുന്ന സ്ഥലവും സന്ദർഭവും നോക്കണം... നോക്ക് ചുറ്റും... ഇവിടെ എങ്ങും ആരും ഇല്ല... ഇപ്പൊ ഇവിടെ വച്ച് എനിക്ക് ന്നല്ല ദോ ഇവന്മാർക്ക് വരെ നിന്നെ എന്തും ചെയ്യാം... ആരും ഒന്നും അറിയില്ല.... ഈ നിക്കുന്നവൾ പോലും ഒന്നും പറയില്ല..കാണണോ നിനക്ക്?

സഞ്ജു ആമിടെ പിറകിൽ നിൽക്കുന്ന ദ്വിതിയെ നോക്കികൊണ്ട് പറഞ്ഞു. എന്തൊ ആമിയും ദ്വിതിയെ നോക്കിയപ്പോ അവൾ നന്നേ പേടിക്കുന്നുണ്ട്...കൂടാതെ ആമിടെ കൈ മുറുകെ പിടിച്ചിട്ടും ഉണ്ട്...എന്തോ അത് കണ്ടപ്പോൾ ആമിക്ക് അധിക സമയം അവിടെ നില്കുന്നത് safe അല്ല എന്ന് മനസിലായി. എങ്കിൽ പോലും ആമി അയാളോട് മറുത്ത് പറയാൻ നോക്കിയപ്പോഴേക്ക് ദ്വിതി അവളെ പിടിച്ചു പടികൾ കയറി.

ദ്വിതി : ആമി നീ വന്നേ ദേവേട്ടൻ പുറത്ത് കാത്ത് നിൽക്കുവാ...

ദ്വിതി അവന്മാരും നിന്നും രക്ഷപെടാൻ കള്ളം പറഞ്ഞതാണ്. അവൾ അവരുടെ മുഖത്തേക്ക് പോലും നോക്കാതെ പടികൾ കയറാൻ നോക്കിതും...ആമി അവിടെ നിന്ന് വരാതെ അവനെ ദേഷ്യത്തോടെ നോക്കുന്നത് ആണ് കണ്ടത്. ദ്വിതി ആമിയെ നോക്കിയപ്പോഴാണ് കണ്ടത് ആമിയുടെ കൈ സഞ്ജു പിടിച്ചു വച്ചേക്കുവാണ്.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|Where stories live. Discover now