16

406 57 53
                                    

ആമിയും കണ്ണനും ഓടി എത്തിയത് ഒരു ആൾ ഒഴിഞ്ഞ വഴിക്കായിരുന്നു. രണ്ടുപേരും ഓടി തളർന്നു കിതയ്ക്കുകയാണ്.

ആമി : ഇത് ഏതാ സ്ഥലം? നീ എവിടാ കണ്ണാ എന്നെ കൂട്ടി കൊണ്ട് വന്നേ?

കണ്ണൻ : ഏകനായ വെക്തി ആണ് സ്ഥലത്തെ കുറിച് ആലോചിച്ച് പേടിക്കുന്നെ... നമ്മൾ രണ്ടുപേരില്ലേ... പരസ്പരം സഹായിച്ച് വഴി കണ്ടെത്തുകയല്ലേ വേണ്ടേ?

ആമി : അപ്പൊ എവിടാണെന്ന് അറിയില്ല! എന്നെയും കൊണ്ട് ഓടി വന്ന് എവിടോ എത്തി ഇപ്പൊ എങ്ങോട്ട് പോണം എന്ന് പോലും അറിയില്ലേ? അവരെ പേടിച്ച് ഓടി അവസാനം പെട്ടല്ലോ...

ആമി ഒരു ചെറിയ ദേഷ്യത്തോടെ കണ്ണനെ നോക്കി കൊണ്ട് പറഞ്ഞു.

കണ്ണൻ : നന്ദി പറയുന്നതിന് പകരം ശകാരിക്കുക ആണോ ചെയ്യുന്നേ??

ആമി : സഹായിച്ച് എന്നെ ഇവിടെ വരെ എത്തിച്ചത് ആരാ? നീ അല്ലെ? ഇനി എനിക്ക് നിന്റെ ഒരു സഹായവും വേണ്ട!

ദേഷ്യത്തോടെ പോകാൻ തിരിഞ്ഞതും

കണ്ണൻ : അതിന് ഞാൻ എന്താണ് ചെയ്തത്?

ആമി വീണ്ടും കണ്ണൻ നേരെ തിരിഞ്ഞു.

ആമി : എന്ത് ചെയ്തൂന്നോ? അവരുടെ മുന്നിൽ നിന്ന് എൻ്റെ കയ്യും വലിച്ചു ഓടി അവസാനം അവരെയും കാണുന്നില്ല... ഏതോ സ്ഥലത്ത് പെടുകേം ചെയ്തു. ഒക്കെത്തിനും കാരണം ആരാ നീ അല്ലെ?
അതുമാത്രമല്ല ഞാൻ ദേവദർശിന്റെ ഭാര്യ ആണെന്നും പറഞ്ഞ് പ്രശ്നം വഷളാക്കിയതും നീ അല്ലെ?

കണ്ണൻ : അല്ല, ഞാൻ കേവലം അനുചിതമായ കാര്യത്തിൽ നിന്നും രക്ഷിക്കുകയാണ് ചെയ്‍തത്.

ആമി : ഓഹോ... ഞാൻ ആരാണെന്ന് പോലും അറിയാത്ത അവരോട് അയാളുടെ ഭാര്യ ആണെന്ന് പറഞ്ഞത് രക്ഷിക്കാൻ വേണ്ടിയാണല്ലേ?

കണ്ണൻ : സഖി തന്നെ അല്ലെ ക്ഷേത്രത്തിൽ നിന്ന് തിരുമേനിയുടെ മുന്നിൽ വച്ച് പറഞ്ഞത്? അത് ഞാൻ അവരോട് പറഞ്ഞപ്പോ ഞാൻ തെറ്റ്ക്കാരൻ ആയോ?

ആമി : ഞാൻ കള്ളം പറഞ്ഞത് അയാൾക്ക് ഇട്ടു പണി കൊടുക്കാനാ... പക്ഷെ നീ അയാളുടെ പേര് പറഞ്ഞു എനിക്ക് പണി തരുകയല്ലേ ചെയ്തേ?anyway a big big thank you! ഇനി നീ എന്നെ സഹായിക്കണ്ട....

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|Where stories live. Discover now