12

661 84 65
                                    

സമയം രാത്രി 10.00, തൃപ്പടിക്കൽ തറവാട്

ആമി മുകളിലെ റൂമിൽ നിന്ന്  അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അല്പസമയം കഴിഞ്ഞപ്പോൾ പപ്പു ചിരിച്ചുകൊണ്ട് റൂമിലേക്ക് വന്ന് കതക് അടച്ചു ബെഡിലേക്ക് കിടന്നു. ആമി അവളെ തന്നെ നോക്കി നിൽക്കുന്ന കണ്ട് പപ്പു കിടക്കയിൽ നിന്ന് എഴുനേറ്റ് ഇരിന്നു.

പപ്പു : ഹലോ.. എന്താ ഇങ്ങനെ നോക്കുന്നെ? കിടക്കുന്നില്ലേ?

ആമി : ഞാൻ നന്ദൻ അങ്കിളിന്റെ വീട്ടിലേക് പോവുന്നാ

പപ്പു : ഈ 10.00 ക്കോ

ആമി : എനിക്ക് ഇവിടെ കിടക്കാൻ പറ്റില്ല.

പപ്പു : എങ്കിൽ വേറെ റൂമിൽ കിടന്നോ...

ആമി : എനിക്ക് ഈ വീട്ടിലെ നിൽക്കാൻ ഇഷ്ടമല്ല

കടുപ്പിച്ച ശബ്ദത്തിൽ പറഞ്ഞു.

പപ്പു : അതിനിപ്പോ എന്തോ ചെയ്യാൻ പറ്റും?

ആമി : നീ ഒന്നും ചെയ്യണ്ട. ഞാൻ പൊക്കോളും

പപ്പു : പോവുമ്പോ താഴെ ഉമ്മറത്തിരിക്കുന്ന ദേവേട്ടന്റ  അടുത്ത് ഉത്തരം കൊടുത്തിട്ട് പൊക്കോ...

ആമി : അവനെന്താ എൻ്റെ husband ഓ permission ഒക്കെ വാങ്ങിച്ചിട്ട് പോവാൻ?

പപ്പു : ഇതേ പോലെ ഒന്ന് ദേവേട്ടന്റ മുന്നിൽ വച്ച് പറഞ്ഞിട്ട് തന്നെയല്ലേ നിനക്ക് കിട്ടിയത്. 2 കിട്ടിട്ടും പടിക്കില്ലെന്ന് വച്ച പിന്നെ എന്ത് ചെയ്യാനാ....

പപ്പു അവളുടെ സൈഡിൽ നിന്ന് നീങ്ങി തിരിഞ്ഞു കിടന്നു.

പപ്പു : light off ചെയ്തിട്ട് കിടക്കുവണേൽ കിടക്ക്.

പപ്പു തിരിഞ്ഞു കിടന്നിടത് നിന്നും പറഞ്ഞു. ആമി ഈ രാത്രി അവിടെ കഴിയണം എന്നുള്ള ദേഷ്യത്തിൽ light off ചെയ്ത് പുറത്തേക്ക് പോയി. തന്റെ അരികിൽ ആമി കിടന്നില്ലെന്ന് മനസിലാക്കിയ പപ്പു എഴുനേറ്റ് light on ചെയ്ത് ചുറ്റും നോക്കി.

പപ്പു : പോയോ.... എൻ്റെ ഭഗവാനെ ഈ പോക്ക് ദേവേട്ടന്റ മുന്നിൽ ആവരുതേ...

പപ്പു തുറന്നിട്ട വാതിൽ നോക്കി വീണ്ടും കിടന്നു.

ആമി താഴേക്ക് പോവുമ്പോ ആണ് ഒരു റൂമിൽ നിന്നും light കണ്ടത്. അവൾ ആ റൂമിന്റ അടുത്തേക്ക് പോയപ്പോ ആൾ അനക്കം ഒന്നുമില്ലെന്ന് മനസിലായ അവൾ അകത്തേക്ക് കയറി.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|Nơi câu chuyện tồn tại. Hãy khám phá bây giờ