17

702 90 53
                                    

തൃപ്പടിക്കൽ തറവാട്.

രാവിലെ തന്നെ ദ്വനി തിരക്കപ്പെട്ട് ഭക്ഷണവും കഴിച്ച് ബാഗും എടുത്ത് പുറത്തേക്ക് ഓടുകയാണ്.

രാം : എൻ്റെ ദ്വനി പതിയെ പോ...

ദ്വനി : സമയം ഇല്ല.. ബൈ ബൈ

ദ്വനി അതും പറഞ്ഞത് ഓടി.

ദ്വിതി : അവൾ പോയോ അച്ഛാ..

രാം : ഹമ്... ഓടി കിതച്ച് പോയിട്ടുണ്ട്.

ദ്വിതി : ഇന്ന് എന്തായാലും അപ്പുന്റെ കയ്യിന്നു കിട്ടും. ഒരുപാട് നേരം ആയി അവൻ ഹോൺ അടിച്ചു പുറത്ത് കാത്ത് നിക്കുന്ന്.

രാം : വാങ്ങിക്കട്ടെ... നേരത്തെ എഴുനേൽക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ..

ദ്വിതി : അഹ് അച്ഛാ ഞാനും ഇറങ്ങുവാ എന്ന.. ഇന്ന് ഒരു കോർട്ടിൽ സീനിയറിന്റെ ഒരു കേസ് ഉണ്ട്...

രാം : നീ എപ്പഴാ ഒരു കേസ് സ്വന്തമായി എടുക്കുവാ...?

ദ്വിതി : അതിനൊക്കെ സമയം ഉണ്ടല്ലോ.. ഞാൻ വളർന്ന വരുന്നല്ലേ ഉള്ളൂ...

രാം : ഉവ്വ..

ദ്വിതി : എങ്കിൽ ശെരി ഞാൻ ഇറങ്ങുവാ..

ദ്വിതി അതും പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി. സ്കൂട്ടി എടുത്ത് പിറകോട്ടു പോവുമ്പോഴാണ് യദു ദേവന്റെ ജീപ്പ് പുറകോട്ട് എടുക്കുന്നത്. രണ്ടുപേരും എതിർ ദിഷയിൽ നിന്ന് ആയത് കൊണ്ട് കൂട്ടി ഇടിച്ചു.

ദ്വിതി വീഴാൻ നോക്കിയെങ്കിലും അപ്പോഴേക്ക് ദേവൻ അവളുടെ വണ്ടി പിടിച്ചു നേരെ നിർത്തി. അതെ സമയം തന്നെ ജീപ്പ് off ചെയ്ത് യദു ഇറങ്ങി ദ്വിതിയുടെ നേരേക്ക് വന്നു.

ദ്വിതി : എവിടാ നോക്കിയാടോ പൊട്ടകണ്ണാ വണ്ടി റിവേഴ്‌സ് എടുക്കുന്നെ?

അവൾ ദേഷ്യത്തിൽ അവനെ നോക്കി കൊണ്ട് ചോദിച്ചു.

യദു : പൊട്ടാ കണ്ണൻ നിന്റെ അച്ഛൻ

ദേവൻ അത് കേട്ടതും യദുനെ നോക്കിയതും

യദു : അയ്യോ നിന്റെ അച്ഛനെയല്ല

ദ്വിതി വീണ്ടും വിശ്വസിക്കാൻ പറ്റാത്ത പോലെ യദുനെ നോക്കി. ദേവനും യദുനെ നോക്കി.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚|Where stories live. Discover now