part 63

305 52 210
                                    





















പതിവില്ലാതെ മൗനമായി ഇരിക്കുന്നവൻ... എല്ലാവരിലും ഒരുപോലെ അത്ഭുതം തോന്നി....

ഇന്നലയുടെ ക്ഷീണം എല്ലാരും തന്നെ ഉണരാൻ വൈകിയിരുന്നു ....

ബ്രേക്ഫാസ്റ്റും ലഞ്ചും കൂടി കലർന്ന ഒരു brunch കഴിക്കാനായി അവർ എത്തിയാതാണ്....

പല തരം തായ്‌ലൻഡ് Speacil dishes അവർക്ക് മുന്നിലായി ഒരുക്കി വെച്ചിരിക്കുന്നു...

തായ്‌ലൻഡിൽ എവിടെ പോയാലും തെരുവുകൾ മേശകളും കസേരകളും കൊണ്ട് നിറയുന്നതും സുഗന്ധമുള്ള വായു തണുത്തുറയുന്നതും പാചക പുകയാൽ കട്ടിയാകുന്നതും നടപ്പാതകളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളും ഒരു താൽക്കാലിക ഭക്ഷണശാലയായി മാറുന്നതും നിങ്ങൾ കണ്ടെത്തും..... തായ് തെരുവ് ഭക്ഷണം രാജ്യത്തെ തന്നെ ഉൾക്കൊള്ളുന്ന ഒരു പാചക സംസ്കാരത്തിൻ്റെ കേന്ദ്രമാണ് - സജീവവും വർഗീയവും വിചിത്രവും, ധാരാളം ആശ്ചര്യങ്ങളും സംഭരിക്കുന്നു... നിങ്ങൾ തായ്‌ലൻഡിലെ തെരുവുകളിൽ ആയിരിക്കുമ്പോൾ ഈ സ്ട്രീറ്റ് സ്റ്റേപ്പിൾസ് ശ്രദ്ധിക്കുക......

" വാവച്ചി... എന്താ മോൻ ഇങ്ങനെ ഇരിക്കുന്നത്...." ജൂഡിത് റയാന്റെ ദേഹത്ത് ചാരി കിടക്കുന്നവന്റെ നെറ്റിയിലും കഴുത്തിലും ഒന്നു തൊട്ട് നോക്കി....
ചെറിയൊരു ചൂട് അവൾക്ക് അനുഭവപ്പെട്ടു....

" ജിന്നെട്ടാ കൊച്ചിന് പനിക്കുന്നുണ്ട്... " അവൾ panic ആകാൻ തുടങ്ങി...
എല്ലാരുടെ ശ്രദ്ധയും അവനിൽ പതിഞ്ഞു....

റയാനും വേഗം ജെറിയെ തൊട്ട് നോക്കി..
ശെരിയാണ്..  ചെറിയൊരു ചൂട് അവനിൽ പൊതിഞ്ഞു തുടങ്ങുന്നു....

രാത്രി ഷവറിനി അടിയിൽ അരമണിക്കൂറോളം നിന്നതിന്റെ ആകാം... രാത്രിയിലെ ആവേശത്തിന്റെ ബാക്കി എന്നോണം രാവിലെ ജെറിയുടെ ശരീരം ഉണർന്നത് തളർച്ചയിലും സഹിക്കാൻ കഴിയാത്ത വേദനയിലും ആണ്...

വേദനക്കുള്ള മരുന്നു കൊടുത്തു റയാൻ ജെറിയെ അല്പം നേരം കൂടി ഉറക്കിയിരുന്നു.. അതിനു ശേഷമാണ് അവൻ ഒന്നു എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞത്....

BODYGUARD Where stories live. Discover now