part 65

261 50 124
                                    























അവൻ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് കയറി...

' എണീറ്റ് കാണുമോ....' റൂമിലേക്കുള്ള ചെറിയ പാസ്സേജ് വഴി അവൻ നടന്നു നീങ്ങി...

" You are here...."
പെട്ടന്ന് കേട്ട ആ ഗംഭിര്യം നിറഞ്ഞ ശബ്ദം.... ഒന്നു ഞെട്ടി എങ്കിലും അവൻ പുറത്തു കാണിച്ചില്ല....

" buddy... "  മുപത്തി രണ്ടു പല്ലുണ്ടെങ്കിൽ അതുമുഴുവൻ വെളിയിൽ കാണിച്ചു ഇളിച്ചു പിടിച്ചോണ്ട് അവൻ അയാളുടെ അടുത്തേക്ക് ഓടി...

ജെറിയുടെ ഇപ്പോഴത്തെ വരവ് എന്തിനാണെന്ന് അയാൾക്ക് മനസ്സിലാലായതാണ്....
രാത്രിയിൽ അമ്മാതിരി കടി കടിച്ചത് മറക്കാൻ കഴിയുമോ...

" Hmm...? " അയാൾ അവനെ നോക്കി പിരികം പൊക്കി....
ജെറിയിൽ അപ്പോഴും ഒരു മയക്കുന്ന ചിരി ആയിരുന്നു...

രാത്രി അവൻ കാട്ടി കൂട്ടിയതെക്കെ അവന് നല്ല ഓർമ്മയുണ്ട്...

" ഈൗ... സോറി...." ജെറി അയാളുടെ കൈയിൽ തൂങ്ങി... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അയാൾ തൂക്കി എടുത്തു എറിഞ്ഞേനെ എന്നാൽ മുന്നിൽ നിൽക്കുന്നവന്റെ തലയിൽ വത്സല്യത്തോടെ ഒന്നു തലോടുക മാത്രമാണ് അയാൾ ചെയ്തത്....

ജെറി അയാളുടെ പുറത്തേക്ക് എത്തി നോക്കി... കുളി കഴിഞ്ഞു ഇറങ്ങി വന്നത് കൊണ്ട്  ഒരു പാന്റസ് മാത്രം   ആയിരുന്നു അയാളുടെ വേഷം...
അവൻ കടിച്ചിടത്ത് കല്ലച്ചു കിടക്കുന്നു....
ജെറി അവിടെ ഒന്നു തൊട്ട് നോക്കി...

" വേദന ഉണ്ടോ...?"

" Ask your Boyfriend... You tortured him last night..." അയാൾ ചിരിച്ചു കൊണ്ട് ഡ്രെസ്സ് എടുത്തിടാൻ ആയി മാറി... ജെറി ഒരു വിളറിയ ചിരി ചിരിച്ചു നിന്നു...

" buddy ... You have a great body..." ജെറിയുടെ Remark കേട്ടതും അയാൾ പൊട്ടി ചിരിച്ചു... ഇത് കേട്ടോണ്ടാണ് റെഡ്രിഗോ എഴുന്നേൽക്കുന്നത്...

നേരം വെളുത്തപ്പോൾ കയറി വന്നവൻ നേരെ ബെഡിലേക്ക് വീഴുക ആയിരുന്നു... Gaincarlo എന്തെക്കെയോ ചോദിച്ചിരുന്നു എന്നാൽ അവൻ അതൊന്നും ആ നേരം കേട്ടതും ഇല്ല...

ഇപ്പോൾ കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ച അവന്റെ കണ്ണു വിടർന്നു... ഇത്ര മനോഹരമായി ചിരിക്കാൻ ലൂക്കക്ക് അറിയുമോ അവൻ ചിന്തിച്ചു പോയി...

BODYGUARD Where stories live. Discover now