part 66

291 47 104
                                    



















" തീയവൾക്ക് പേടിയായിരുന്നു....
ചൂട് സഹിക്കാൻ അവൾക്ക് ഒട്ടും കഴിയില്ല....

എന്റെ ചിരിയവൾ നിലാവാണെന്ന് പറയും....

കെട്ട്കഥകളോട് അവൾ മുഖം തിരിച്ചിരുന്നു....
എന്റെ കഥകൾക്ക് മാത്രം കാതോർക്കുകയും ചെയ്യും......

മരണം.....

വേദനയിൽ നിന്നൊരു മോചനമാണെന്ന് ഇടക്ക് പറയും.....

ഒരിക്കാൻ എന്റെ കൈകളിൽ കിടന്നു  അവൾ പറഞ്ഞു.....

നിന്നെ പിരിയുന്നതിനേക്കാൾ വലിയ വേദനയവൾ അനുഭവിച്ചിട്ടേയില്ലെന്ന്......

പ്രണയിനികൾ കള്ളം പറയാറില്ല......
പ്രണയമില്ലാത്തവർക്ക് തോന്നുന്നതല്ലാതെ.....

എനിക്കൊന്ന് കെട്ടിപ്പിടിക്കണമെന്നും ചുംബിക്കണമെന്നുമുണ്ടായിരുന്നു......."


പ്രിയപ്പെട്ടവളെ ദേഹിപ്പിച്ചു അവൻ തിരികെ നടക്കും വഴി കൂട്ടുകാരോടായി പറഞ്ഞു....
ഒരു തുള്ളി കണ്ണുനീർ അവൻ പൊഴിച്ചിരുന്നില്ല.....

അവൻ സ്വഭോധത്തിൽ അല്ല ഇപ്പോൾ ഉള്ളതെന്ന് അവർക്കും മനസ്സിലായിരുന്നു....
അവൾ പോയത് അവൻ അറിഞ്ഞിട്ടും അറിയാതെ നിൽക്കുകയാണ്....
എന്തെക്കെയോ പുലമ്പുന്നു...
അവൾ കൂടെ ഉണ്ടെന്ന പോലെ അവളോടായി സംസാരിക്കുന്നു.... 
ഇതിനാണോ പ്രിയപ്പെട്ടവർ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന ഭ്രാന്ത് എന്നു പറയുന്നത്.....

അവനെ തടയാനോ സ്വഭോധത്തിലേക്ക് കൊണ്ട് വരാനോ അവർ ശ്രെമിച്ചില്ല....

പ്രണയം ആയിരുന്നു അവരുടേത്...
പരസ്പരം ഒരാൾ ഇല്ലാത്ത ഒരു നിമിഷത്തെ ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ആഴത്തിൽ.....

അതുകൊണ്ട് ദൈവം ആ നേരം കൊടുത്ത അനുഗ്രഹം ആയിരിക്കാം ഈ ഭ്രാന്ത്...............





സെലവയുടെ ശരീരവും പോസ്റ്റപാർട്ടതിനു ശേഷം അവന്റെ വീട്ടുകാർ ചെന്നൈക്ക് കൊണ്ട് പോയി....

അവർക്കൊപ്പം കൂട്ടുകാരന് അവസാന യാത്ര പറയാൻ അവരും...

അത്രമേൽ പ്രിയപ്പെട്ട സൗഹൃദം ആണ്....വെറും ഒരു സൗഹൃദം മാത്രം അല്ല അതിൽ കൂടുതൽ ....

BODYGUARD Where stories live. Discover now