Part 67

263 52 101
                                    
















ആറു മാനസങ്ങൾക്ക് ശേഷം.........

" വാവച്ചി...... " എങ്ങും പോകാതെ അവർ മകന്റെ കൂടെ ഇരിക്കാൻ തുടങ്ങിയിട്ട് ഇന്ന് ആറു മാസം കഴിയുന്നു....

" റെയ്ച്ചൻ വന്നോ.... വന്നോ മമ്മി...." ജെറി അവരോടായി ചോദിച്ചു... അവന്റെ കണ്ണുകൾ ഡോറിനു വെളിയിലേക്ക് പരതി കൊണ്ടിരുന്നു...

റോസലി പൊട്ടി വന്ന കണ്ണുനീർ പിടിച്ചു വെക്കാൻ ശ്രെമിച്ചു അവനെ ചേർത്തു പിടിച്ചു....

" ഇന്നും എന്നെ പറ്റിച്ചു... ഇനി ഇങ്ങോട്ട് വരട്ടെ... അല്ലേലും റെയ്ച്ചൻ ഇങ്ങനാ എപ്പോഴും ജെറിയെ പറ്റിക്കും.... നോക്കിക്കോ ഞാൻ ഇനി മിണ്ടില്ല... സത്യം ആയിട്ടും മിണ്ടില്ല...." അവന്റെ മുഖം വീർത്തു.....

റോസലിക്ക് മകന്റെ ഈ അവസ്ഥ കണ്ട് നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....

റയാനെ കാണാതായ ദിവസം മുതൽ ജെറി ഇങ്ങനെ ആണു... റയാൻ ഇല്ല അടുത്തെന്ന് വിശ്വസിക്കാൻ തയാറല്ല... ഇടക്ക് റയാനോടെന്ന പോലെ തനിയെ സംസാരിക്കും ... മുന്നിൽ ഇല്ലാത്ത ആളോട് പിണങ്ങും വഴക്കിടും....

അവന്റെ മനസ്സ് തകർന്നിരിക്കുന്നു... ഒരു നിമിഷം കൊണ്ട് അവന് നഷ്ടമായത് കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന സുഹൃത്തിനെയും അമ്മയെ പോലെ കണ്ടവളെയും അവന്റെ ജീവൻ ആയ പ്രണയവും ആണ്.....

ജെറിയുടെ മനസ്സിന് താങ്ങാൽ കഴിയുന്നതിലും ആയിരുന്നു എല്ലാം.....

" റെയ്ച്ചൻ വരും... " അവൻ സ്വയം പറഞ്ഞു....

" റെയ്ച്ചൻ പറഞ്ഞതല്ലേ എന്നെ ഇട്ടിട്ട് പോകില്ല എന്ന്... റെയ്ച്ചന് വാവയെ ഇഷ്ടമാണല്ലോ അപ്പോ എങ്ങനെയാ ഇട്ടിട്ട് പോണേ.... "

" ഇങ്ങോട്ട് വരട്ടെ ഞാൻ നല്ല കടി കൊടുക്കുന്നുണ്ട് നോക്കിക്കോ..."

" ഞാൻ ഇപ്പോൾ ഗുഡ് ബോയ് അല്ലേ മമ്മി... ഞാൻ ഇപ്പോൾ ഒരു കുരുത്തക്കേടും കാണിക്കാറില്ലല്ലോ... മമ്മി പറ ഇച്ചനോട് മമ്മി പറഞ്ഞാൽ റെയ്ച്ചൻ വിശ്വസിക്കും... "

ജെറി അവന്റെ കൈയിൽ ഇരിക്കുന്ന റയാന്റെ ഒരു ഷർട്ട്‌ അവന്റെ നെഞ്ചോനോട് ചേർത്തു വെച്ചിരിക്കുന്നു...

BODYGUARD Where stories live. Discover now