part 68

304 51 91
                                    

















Whitefield,  Bengaluru, India...

പ്രീമിയം റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ടെക് പാർക്കുകൾ, ഊർജ്ജസ്വലമായ സാമൂഹിക രംഗങ്ങൾ എന്നിവയ്ക്ക് പേരുകേട്ട വൈറ്റ്ഫീൽഡ് ബാംഗ്ലൂരിലെ ഒരു പോഷ് ഏരിയയാണ്.....

IT പ്രൊഫഷണൽസും ഫാമിലീസും തമാശിക്കുന്ന ഏരിയ....

Flat no: 767

പതുവ് ഞായാറാഴ്ച ആണ് അവിടെ ഇന്നും.......

ആ വീട് മുഴുവൻ മുഴങ്ങി കേൾക്കുന്ന കുഞ്ഞിന്റെ കരച്ചിൽ...
കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചു പോയ മൂന്നുപേരും നല്ല ഉറക്കത്തിൽ ആണ്... അവർക്ക് നടുക്കായി കിടന്നു കരയുന്ന കുഞ്ഞ്.....

ഈ കാഴ്ച കണ്ട് വന്നവൾ ഒരു നിമിഷം ഒന്നു നോക്കി നിന്ന് പോയി...

കുഞ്ഞിനെ കൈയിൽ കോരി എടുത്ത ശേഷം കിടക്കുന്ന ഒരുവന്റെ പുറത്തിന് ഒരു ചവിട്ടും കൊടുത്തു....

" ഞങ്ങൾ നോക്കിക്കോളാം എന്നു പറഞ്ഞു ഏറ്റിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ...." കുളിക്കാൻ ആയി ഒന്നു മാറിയതായിരുന്നു അവൾ... കയറിയപ്പോൾ മുതൽ കേൾക്കുന്നതാണ് കൊച്ചിന്റെ കരച്ചിൽ....

" ആഹ്ഹ്ഹ്..." ചവിട്ട് കൊണ്ടവൻ ചാടി എഴുന്നേറ്റു.... അവന്റെ അലർച്ചയിൽ ബാക്കി രണ്ടെണ്ണവും..

" എന്താടി..."

" ഞാൻ എന്ത് പറഞ്ഞിട്ടാ പോയത്..." അവൾ മൂന്ന് പേരെയും ഒന്നു തുറിച്ചു നോക്കി...

" ഉറങ്ങി പോയി...." മൂന്ന് പേരിലും ഒരെ ഇളി ആയിരുന്നു... എങ്ങനെ ഒറങ്ങാതിരിക്കും മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ട് ഇപ്പോൾ ഒരാഴ്ച ആയി....

രാത്രി മുഴുവൻ ഉറങ്ങാതെ കരയുന്ന കുഞ്ഞിന് അവർ നാല് പേരും ആണ് കാവൽ...
ആരെക്കെ ആണെന്നല്ലേ....

അജുവിന്റെയും അനസൂയയുടെയും കല്യാണം കഴിഞ്ഞു... ഇപ്പോൾ രണ്ട് വർഷം കഴിയുന്നു....

അവരുടെ കുഞ്ഞാണ് ഇപ്പോൾ ഈ കിടന്നു അലറി പൊളിക്കുന്നത്.... ആറു മാസം പ്രായം ഉള്ള ദിയ അർജുൻ....
അനുവിന്റെ ആഗ്രഹം ആയിരുന്നു കുഞ്ഞിന്റെ പേര്....

ഒരു കൊല്ലം മുന്നെയാണ് അജുവും അനുവും ജിമിൻ താമസിക്കുന്ന ബിൽഡിംഗിലെക്ക് മാറിയത്... കിച്ചു ഇപ്പോഴും ജിമിനൊപ്പം ആണ്...
ദിയ ഉണ്ടായതിനു ശേഷം ജിമിനും കിച്ചുവും ഏത് നേരവും അജുവിന്റെ ഫ്ലാറ്റിൽ ആണ്....

BODYGUARD Where stories live. Discover now