2

1K 122 40
                                    

വിറക്കുന്ന കൈ നീട്ടി അവൾ അത് സ്വീകരിച്ചു. വൃന്ദാവനത്തിഇലേക്ക് അവിടുത്തെ മരുമകൾ ആയി അവൾ വലതു കാലു വെച്ച് കയറി. ലക്ഷ്മി പറഞ്ഞു കൊടുത്തത് അനുസരിച്ചു പൂജ മുറിയിൽ കൊണ്ടുപോയി അവൾ വിളക് വെച്ച്.

പലടുത്തേക്കും പല്ലാകാര്യങ്ങൾക് ആയി എല്ലാവരും നീങ്ങി. Step കയറി മുകളിലേക്കു പോകുന്ന വൈഭബിനെ നോക്കി അവൾ ഒരുനിമിഷം നിന്ന് ഒരു നെടുവീർപ്പോടെ.

കാർത്തിക് : come on, ഏട്ടത്തി.

തോളിലൂടെ കഴിയിട്ടു തന്നെ എങ്ങോട്ടേക്കോ വലിച്ചു കൊണ്ട് പോകുവാൻ കാർത്തിക്. അവന്റെ പുറകെ പോവാൻ അല്ലാതെ അവൾക് വേറൊന്നും ചെയ്യാൻ അറിയില്ലായിരുന്നു.

ലിവിങ്റൂമിലെ വലിയ sofail അവൻ അവളെ പിടിച്ചു ഇരുത്തി. ശ്രീനിലയത്തിൽ എന്നും അടുക്കള ഭാഗത്തായിരുന്നു അവളുടെ സ്ഥാനം, അതുകൊണ്ട് തന്നെ പെട്ടന്നുള്ള ഈ സ്ഥാനമാറ്റo അംഗീകരിക്കാൻ ഒരു പ്രയാസംപോലെ.

കൃഷ്ണൻ : നീ ഇതെന്തു ഇരിപ്പാ ഇരിക്കുന്നെ... നന്നായിട്ടു ഇരിക്ക്.

അച്ഛൻ പറഞ്ഞതും, അവൾ പിന്നെ കുറച്ചുകൂടെ കയറി ഇരുന്നു.

കാർത്തിക് : മാളു ഏട്ടത്തി, കുഞ്ഞേട്ടത്തി പഞ്ചപാവം ആണെന്ന് തോനുന്നു. നാത്തൂൻ പോര് എടുക്കാൻ ഉള്ള സ്വപ്നം ഒകെ വെറുത്തെ ആകുവോ?

അത് കേട്ടതും മാളു അവന്റെ തലക്കിട്ടു ഒന്ന് കൊടുത്തു.

മാളു : ഞങ്ങളെ തമ്മിൽ തല്ലിക്കാൻ നിനക്ക് നല്ല ആവേശം ആണല്ലോടാ ചെക്കാ....

?? : അല്ലെങ്കിലും ആൾക്കാരെ തമ്മിൽ തല്ലിക്കാൻ ഇവനും പ്രതേക കഴിവാണ്.

അങ്ങോട്ടേക്ക് വന്ന വേറെയൊരാൾ പറഞ്ഞു, മാളുവിനെ പോലെ തന്നെ കാർത്തിക്കിന്റെ മുതുകത്തു ഒരെണ്ണം കൊടുത്തിട്ടാണ് പറഞ്ഞത്.

ഇതുവരെ കാണാത്ത ഒരു മുഖം കണ്ടതും ഭാഗ്യശ്രീ അവന്റെ മുമ്പിൽ എണിറ്റു നിന്നു... പക്ഷെ അപ്പോൾ തന്നെ മാളു അവളെ വലിച്ചു താഴേ ഇരിതി.

മാളു : അത്രക് ബഹുമാനം ഒന്നും കൊടുക്കണ്ട...

?? : ഭാര്യയായ നീ തരുന്നില്ല, അനിയന്റെ ഭാര്യ എങ്കിലും ഇത്തിരി തരാന് വെക്കുമ്പോ അതും മുടകുനെ എന്തിനാ...

PranayavarnamWhere stories live. Discover now