22

911 138 137
                                    

പിറ്റേനു ഞായറാഴ്ച ആയതുകൊണ്ട് തന്നെ അന്നേ ദിവസും കാണാതിരുന്ന ഭാഗ്യയെ പറ്റി അന്വേഷിക്കാൻ വൈഭവിനും മുമ്പിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു.... അന്നത്തെ ദിവസം അവൻ എങ്ങനെയൊക്കെയോ തള്ളി നീക്കി... തിങ്കളാഴ്ച രാവിലെ കൂടി അവളെ കണ്ടില്ല എങ്കിൽ, സ്കൂളിൽ എത്തുമ്പോൾ സാന്ദ്രയോട് അവളെ പറ്റി തിരക്കാം എന്നായിരുന്നു മനസ്സിൽ..

ഇതിനോടകം കൃഷ്ണൻ ഹെയ്ദ്രബാഡിലേക്കു പോയി, കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ യെദുവിനു  കോളേജിൽ ചേരാൻ സമയമാകും, അതിന്റെ എല്ലാം തിരക്കിലായിരുന്നു വൃന്ദാവനം മുഴുവൻ...

തിങ്കളാഴ്ച രാവിലെയും ഭാഗ്യ വന്നില്ല...
അന്ന് സ്കൂളിൽ എത്തിയ വൈഭവ് ആദ്യം തിരഞ്ഞത് സാന്ദ്രയെ ആണ്... പക്ഷെ സാന്ദ്ര എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു വൈഭവിനെ കാണുമ്പോഴൊക്കെ അവനെ മനഃപൂർവം ഒഴിവാക്കാൻ ശ്രെമിക്കുകയാണ്...

വൈഭവ് സാന്ദ്രയുടെ പിന്നാലെ നടന്നു സംസാരിക്കാൻ ശ്രെമിച്ചെങ്കിലും അവൾ താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാരി.. ഏകദേശം രണ്ടു ദിവസം അങ്ങനെ തന്നെ കടന്നുപോയി...

ഇതെല്ലാം ക്ലാസ്സിലെ മറ്റുകുട്ടികളും ശ്രെദ്ധിക്കുണ്ടായിരുന്നു...

ആരവ് : എന്താടാ.. അവൾ മൈൻഡ് ചെയ്യുന്നില്ല... അതെങ്ങനാ വീട്ടിലെ വേളകരിയുടേം അവളുടെ പുറകെ ഒരേപോലെ നടന്നാൽ ആരാ പിന്നേ നോക്കുക....

വൈഭവ് : അനാവശ്യം പറയുന്നോടാ.. ചെറ്റേ....

ആരവ് : ഞാൻ പറയുന്നതിൽ ആണ് കുഴപ്പം.. നി ചെയുന്നത് വിഷയമല്ല.. അല്ലേ...

വൈഭവ് :....

ആരവ് : അഹ് വേലക്കാരി കൊച്ചുമായിട്ട് നി എവിടെയൊക്കെ പോയടാ.... അതും എല്ലാ ദിവസവും രാവിലെ തന്നെ.. ഏഹ്....??

ഒരു പുരികം പൊക്കി, ആവശ്യമായ ചിരിയോടെ ആരവ് ചോദിച്ചതും, വൈഭവിന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു തുടുത്തിരുന്നു.... രഹസ്യമായാണ് ആരവ് അത് ചോദിച്ചിരുന്നത് എങ്കിലും..ചുറ്റും കൂടി നിന്നിരുന്നവർ എല്ലാം അവനെ തന്നെ നോക്കി നിൽക്കുന്ന ഒരു അനുഭൂതി, ഒരുതരം വീർപ്പുമുട്ടൽ...

PranayavarnamWhere stories live. Discover now