23

688 138 90
                                    

സൈക്കിൾ നിന്നു വീണശേഷം ഒരുവിധം എഴുനേറ്റു.. വൈഭവ് കുളത്തിന്റെ അരുരുകിലേക്കു ഓടി...

ഇതിനോടകം തന്നെ അവിടെ ആളുകളും ഓടികുടിയിരുന്നു....

ശ്രീ....

അവന്റെ മനസ്സ് മനസ്സു മന്ത്രിച്ചു... പക്ഷെ  അവനൊന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം.... ആകെ ഒരു നിസ്സഹായത അവസ്ഥ...

അവിടെ കൂടി നിന്നിരുന്നവരെ തള്ളിമാറ്റി അവൻ മുന്നോട്ടു നീങ്ങി.. വിറക്കുന്ന കാലുകളോടെ അവൻ മുന്നോട്ടു നീങ്ങി...

ഇതിനോടകം.. ഈ സംഭവങ്ങൾക്ക് എല്ലാം കാരണക്കാരനായ അരവ് എങ്ങോട്ടോ മറഞ്ഞു കളഞ്ഞിരുന്നു...

ആളുകളെ തള്ളിമാറ്റി അവൻ അവിടേക്കു എത്തിയപ്പോൾ....

നല്ല അഴമുള്ള കുളമായതും കൊണ്ടും, നിന്തൽ അറിയാത്തതുകൊണ്ടും, കൈകാലിട്ട് അടിക്കുകയായിരുന്നു... ഭാഗ്യശ്രീ...

അടുത്തുള്ള ആളുകൾ ഒകെ എന്തൊക്കെയോ പറയുന്നുണ്ട്... പക്ഷെ അതൊക്കെ എന്താണ് എന്നു ഗ്രഹിച്ചെടുക്കാൻ അവനു സാധിക്കുന്നില്ല... ആകെ മൊത്തം ഒരു ശൂന്യത...

അവളെ രക്ഷിക്കാൻ മനസ്സ് പറയുന്നുണ്ട്, പക്ഷെ അവൻ അതിനു സാധിക്കില്ല...

അടുത്തുള്ളകുറച്ചു പേർ വെള്ളത്തിലേക്കു എടുത്തു ചാടി അവളെ രക്ഷിക്കാൻ...

നിന്തൽ അറിയില്ല എന്നാ കാരണത്താൽ
നിസ്സഹായന്നായി നിൽകുവാൻ മാത്രമേ അവനു സാധിച്ചിരുന്നുള്ളു...

വെള്ളത്തിലേക്കു ഇറങ്ങിയ ഒന്ന് രണ്ടുപേരും അവളെയും താങ്ങിപിടിച്ചു കരയിലേക്ക് കയറിയപ്പോഴും വൈഭവ് ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു...

അവളിൽ മാത്രം അവന്റെ മുഖം ഉറച്ചു നിന്നു, ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നതുപോലെ...

തന്റെ കണ്മുമ്പിൽ അവൾ...

ഭാഗ്യശ്രീ...

അവന്റെ മാത്രം ശ്രീ...

പക്ഷെ അവൻ അവളുടെ അടുത്തേക്കു എത്താനാവുന്നില്ല....

PranayavarnamWhere stories live. Discover now