3

887 133 63
                                    

രാവിലെ കണ്ണ് തുറന്നതും ദേഹത്താകെ ഒരു തരം മരവിപ്പ്. ടൈൽസ് ഇട്ട വെറും നിലത്തു കിടന്നതു കൊണ്ട് തണുപ് പടിച്ചതാവo. ചുറ്റും നോക്കിയ ഭാഗ്യക് കാണാൻ സാധിച്ചത് ശൂന്യതയാണ്. വെളിച്ചം അടുത്തുള്ള ജനലിലോടെ അകത്തേക്കു അരിചുകയറാൻ തുടങ്ങിയിരുന്നു. എന്നാൽ വൈഭവ് അവിടെ എങ്ങും ഇല്ല.

ഒരു ഞെട്ടളൂടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന clockilek അവൾ നോക്കി. സമയം 6:45.

' ദൈവമേ ഇത്രയും നേരം ഞാൻ കിടന്നു ഉറങ്ങിയോ'

എടിപിടിനു എഴുനേറ്റു ബാത്‌റൂമിലേക് കയറി. മുഖം കഴുകി ഒന്ന് ഫ്രഷ് ആയി. താൻ കൊണ്ട് വന്ന  ചെറിയ ബാഗ് വൈഭവിന്റെ റൂമിന്റെ corneril ഇരിക്കുന്നത് കണ്ടിരുന്നു. അതിൽ നിന്ന് ആവിശ്യമായ സാധനങ്ങൾ എല്ലാം എടുത്തു അവൾ റെഡി ആയി.

ഒരു പ്ലെയിൻ കടും പച്ച ചുരിദാർ ആണ് അവൾ ഇട്ടതു. അത്യാവിശം പഴകിയിരുന്നത് കൊണ്ട് തന്നെ അതിന്റെ നിറം ചെറുതായി മങ്ങിയിരുന്നു. Mirror നു മുമ്പിൽ നിന്ന്, തന്നെ തന്നെ അവൾ ഒന്ന് നോക്കി.

വൈഭവ് കെട്ടിയ താലി അവളുടെ കഴുത്തിൽ കിടന്നു തിളങ്ങുന്നു. തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ഈ താലി എത്രനാൾ കൂടെ ഇണ്ടാകും എന്നാ കാര്യത്തിൽ അവൾക് ഒരു പിടിയുമില്ല.

സിന്ദൂരം കാണാത്തതു കൊണ്ട് തന്നെ, കയ്യിൽ ഉണ്ടായിരുന്ന ശിങ്കാർ ഇൽ നിന്ന് മഷി എടുത്തു അവൾ തൊട്ടു.

പതിയെ roomin വെളിയിലേക് ഇറങ്ങി. താഴേ hallil എന്തൊക്കെയോ തട്ടലും മുട്ടലും ഒക്കെ കേൾകാം.

ഭാഗ്യ : ഈശ്വര... എല്ലാരും എണീറ്റോ, ഇത്രയും താമസിച്ചതിന് ഇനി വഴക് കിട്ടുവോ??.

ഷാലിന്റെ തുമ്പിൽ വിരൽ ഞെരിച്ചു കൊണ്ട് അവൾ സ്വയം പറഞ്ഞതും. അവന്റെ തോളിലേക്കു ഒരു കൈ വന്നു പതിച്ചതും ഒരുമിച്ചായിരുന്നു. Bhagya ഒന്ന് ഞെട്ടി.

കാർത്തിക് : ഹാ... ഇങ്ങനെ പേടിക്കാതെ ഏട്ടത്തി. ഇവിടെ എല്ലാവരും ഇത്തിരി ധൈര്യം ഉള്ള കുട്ടത്തിൽ അഹ്.

അവളെ നോക്കി കാർത്തിക് ചിരിച്ചുകൊണ്ട് പറഞ്ഞു.

കാർത്തിക് : വാ.. നമുക്കു താഴോട്ട് പോവാം..

PranayavarnamWhere stories live. Discover now