13

949 141 74
                                    

ബാംഗ്ലൂർ വന്നു കഴിഞ്ഞാൽ ഒരുപാട് സ്ഥലത്തൊക്കെ പോവാൻ ഉള്ള ലിസ്റ്റും ആയിട്ടാണ് കാർത്തിക് വന്നത്. ഭാഗ്യയോട് കൂടെ കാറിന്റെ ബാക്കിസീറ്റിൽ ഇരുന്നു കോളേജിലെ വിശേഷവും ഹോസ്റ്റലിലെ കാര്യങ്ങളും ഒകെ സംസാരിക്കുവാണ് അവൻ. അവൾ ആണെങ്കിൽ എല്ലാം ഒരു ചിരിയോടെ കെട്ടിരിക്കുന്നു.

വൈഭവ് പക്ഷെ ഇതിനിടയിൽ ഉണ്ടായിട്ടും ഇല്ലാത്ത പോലെ തന്നെ ആണ്, അവനോടു കാർത്തിക്കിന്‌ ഒന്നും തന്നെ പറയാനില്ല. പണ്ട് വൈഭവിന്റെ പുറകെ വാലു പോലെ നടന്ന ചെക്കൻ ആണ് ഇപ്പോ മൈൻഡ് ആക്കാതെ.
അതിനു അവനു വലിയ പുതുമയൊന്നു തോന്നിയില്ല, ഇളയതായതു കൊണ്ട് തന്നെ അത്യാവിശം എല്ലാരും അവനെ കോചിച്ചിട്ടുണ്, ഇപ്പോ വലുതായപ്പോ അതൊക്കെ ഒന്ന് കുറച്ചു, അപ്പൊ എവിടുന്നു കിട്ടുനോ അവിടേക്കു ചായും.

വൈഭവ് : സർ, ഈ വണ്ടി ഇങ്ങനെ നേരെപോയാൽ നമ്മൾ ചെലപ്പോ സ്റ്റേറ്റ് വരെ കടന്നു പോവും.. എവിടെയാണ് പോവണ്ടേ എന്ന് ഒന്ന് പറയുവോ?

അവരുടെ സംസാരത്തിൽ തടയിട്ടുകൊണ്ട് വൈഭവ് പറഞ്ഞു.

കാർത്തിക് : ഏട്ടത്തി ഇവിടെ cafe coffee Dayil പോവാം.. നല്ല സൂപ്പർ മസാല ദോശ യൊക്കെ കിട്ടും...

വലിയ കാര്യത്തിൽ അവൻ പറഞ്ഞു.

വൈഭവ് : അഹ് ബെസ്റ്റ്.. അവിടെ ഒകെ ഞങ്ങൾ പോയതാ നി എന്തോ വലിയ പ്ലാൻ ഒകെ ആയിട്ട് വന്നേനെ പറഞ്ഞതിത്തണോ??

വൈഭവ് ചോദിച്ചതിന്, കാർത്തിക്കിന്റെ കണ്ണുകൾ ചെറുതായി ഒന്ന് പുറത്തേക്കു തള്ളി. അവന്റെ കൂടെ വന്നതുകൊണ്ട് തന്നെ അഹ് ഫ്ലാറ്റിന്റെ പുറംലോകം ഭാഗ്യ കണ്ടിട്ടില്ല എന്നായിരുന്നു അവൻ വിചാരിച്ചത്. ഭാഗ്യ ചെറുതായി ഒന്ന് പാളി നോക്കി.

പത്തിയേ അവളോടായി പറഞ്ഞു.

കാർത്തിക് : ഇങ്ങേർ കൊണ്ടുപോയോ??

ഭാഗ്യ : മം...

ചെറുതായി ഒന്ന് മൂളിക്കൊണ്ട് അതെ എന്ന് അവൾ തലയാട്ടി.

കാർത്തിക് : ഓഹ് അതു ഞാൻ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌ ആയിപോയി.

വൈഭവ് : എന്താടാ പ്ലാൻ ഒകെ തീർന്നോ?? ഏഹ്??

കാർത്തിക് : ഏട്ടത്തി മഞ്ഞു കണ്ടിട്ടുണ്ടോ.. ഓഹ് കണ്ടുകാണാൻ വഴിയില്ല.. നമുക്കു മഞ്ഞു കാണാൻ പോവാം... ഏട്ടാ, snowcityku വിട്ടോ...

PranayavarnamWhere stories live. Discover now