14

832 147 140
                                    

പിറ്റേന്ന് നേരം വെളുത്തു..

ചെറിയ ഉറക്കച്ചതാവോടെ ഭാഗ്യ കണ്ണുതുറന്നു. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു.. പരിചയമില്ലാത്ത അന്തരീക്ഷം..

പിനീട്‌ ആണ് താൻ ഇന്നലെ വൈഭവിന്റെ ഒപ്പം ആണ് കിടന്നതെന്നു അവൾ ഓർക്കുന്നത്.

തൊട്ടടുത്തു കിടക്കുന്ന അവനെ ഒന്ന് നോക്കി...
നല്ല ഉറക്കമാണ്...

ശാന്തമായി കിടക്കുന്ന അവനെ കുറച്ചു അധികം നേരം അവൾ നോക്കി കിടന്നു പോയി... അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുമ്പിലത്തെ മുടിയെ കൊതിഒതുകൻ അവൾക്കു തോന്നി..

പക്ഷെ തന്നെ തന്നെ തടഞ്ഞു കൊണ്ട് അവൾ പത്തിയേ എഴുനേൽക്കാൻ ശ്രെമിച്ചു...

പക്ഷെ എന്തോ ഒന്ന് അവളെ അതിന് അനുവദിച്ചില്ല....

അപ്പോഴാണ് അവളുടെ കുഞ്ഞിടുപ്പിന് മുകളിലായി അലസമായി കിടക്കുന്ന അവന്റെ കൈയിലേക്ക് അവൾ ശ്രദ്ധിച്ചത്...

ഭാഗ്യ : ഈശ്വര... ഇതിനി ഞാൻ എങ്ങനെ എടുത്തുമാറ്റും... വൈഭവേട്ടൻ അറിഞ്ഞാൽ അതിനും കൂടെ ചീത്ത എനിക്ക് തന്നെ കിട്ടും...

പത്തിയേ അവന്റെ കൈ എടുത്തുമാറ്റാൻ അവൾ ശ്രെമിച്ചു, ഇടക്കൊക്കെ ആ പരിശ്രമത്തിൽ അവൻ ഒന്ന് അനങ്ങിയപ്പോൾ അവൾ ഭയന്നു.

എങ്കിലും അവസാനം അവൾ പരിശ്രമത്തിൽ വിജയിച്ചു.

ബാഗിൽ നിന്നും വസ്ത്രങ്ങൾ എല്ലാം എടുത്തു അവൾ കുളിമുറിക്കു അടുത്തേക് നടന്നു.

കുളിച്ചിറങ്ങി അവൾ മുടിയൊക്കെ തോർത്തി വന്നപ്പോഴേക്കും വൈഭവ് എഴുനേറ്റിരുന്നു.

വൈഭവ് : നി നേർത്തെ എണീറ്റോ??

അവൻ അതു ചോദിച്ചതും അവൾ ക്ലോക്കിലേക്കു നോക്കി.

ഭാഗ്യ : ഇല്ല എപ്പോഴുതേം പോലെ തന്നെ..

വൈഭവ് : മ്മ്മ്...

അത്രെയും പറഞ്ഞു അവൻ ബെഡിൽ നിന്നും എഴുനേറ്റു.. ഭാഗ്യ പത്തിയേ അഹ് റൂമിൽ നിന്ന് ഇറങ്ങി.

ലിവിങ്റൂമിലേക്കു ചെന്നപ്പോൾ, സോഫയിൽ കിടന്ന ആൾ ഇപ്പോ വിസ്തരിച്ചു വെറും തറയിലാണ് കിടപ്പു.

PranayavarnamWhere stories live. Discover now