28

836 175 215
                                    

സാന്ദ്രയെ കണ്ടതിന്റെ ഞെട്ടൽ മാറാതെ അവൾ സാന്ദ്രയെ തന്നെ നോക്കിയിരുന്നു പോയി...  കണ്ണിൽ നിന്നും ആപ്പോഴും നിറച്ചാലുകൾ ഒഴുക്കുണ്ട്...

സാന്ദ്ര : ഭാഗ്യ...

സാന്ദ്രയുടെ അർദ്രമാർന്ന ആ വിളിയിൽ അവൾ അലിഞ്ഞുപോയത് പോലെ...  ആർത്തുകരഞ്ഞുകൊണ്ട് ഭാഗ്യയുടെ നെഞ്ചിലേക്കാവൾ ചാഞ്ഞതും നെഞ്ചോടു ചേർത്തുപിടിച്ചു സാന്ദ്ര അവളെ...

ഇങ്ങേ പുറം അവളുടെ വിങ്ങലുകളുടെ നേർത്ത ശബ്ദം പോലും അവനെ ദുഖസമുദ്രത്തിൽ ആഴ്ത്തുമ്പോലെ വൈഭവിനു തോന്നി...

ആദി : അവനെത്ര ധൈര്യമുണ്ടായിട്ടായിരിക്കും... ഈ വീട്ടിലേക്കു കയറിവന്നത്...

വൈഭവ് : ഞാൻ വീണ്ടും തോറ്റുപോയതുപോലെ... അവളെ എനിക്ക് സംരക്ഷിക്കാനായില്ലെടാ...

ആദി : നീ എന്തൊക്കെ വിഡ്ഢിത്തരങ്ങളാണ് പറയുന്നത് എന്നു ബോധ്യമുണ്ടോ... ഇവിടെ നിന്റെ കൂടെ അല്ലാതെ വേറെ എവിടെയാ അവൾ സുരക്ഷിത..

വൈഭവ് : എന്റെ കണ്ണൊന്നു തെറ്റിയത് കഴുകാന്മാർക് കൊതിവലിക്കാൻ പാകത്തിന് ഇട്ടുകൊടുത്ത് പോലെയായില്ലേ....

വൈഭവ് വീണ്ടും പുലമ്പിക്കൊണ്ടിരുന്നപ്പോൾ അവനെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ആദി വളഞ്ഞുപോയി...

വൈഭവ് : വിടില്ല അവനെ.. ഈ വൈഭവിന് പ്രിയപെട്ടവരെ തൊട്ടാൽ... തോറ്റവൻ കത്തി ചമ്പലാകും... അതിന്റെ ആഴം അവൻ അറിയും.. അറിയിക്കും ഞാൻ...

വൈഭവിന്റെ ശബ്ദത്തിൽ പെട്ടനുണ്ടായ മാറ്റം ആദിയെ വല്ലാതെ ഭയപ്പെടുത്തി... അത്രക്കും ഉറപ്പായിരുന്നു അഹ് വാക്കുകളിൽ...

വൈഭവ് : അവൻ കാരണം എല്ലാവരും വിഷമിച്ചു.. ഒരുപാട് വേദനകൾ അനുഭവിച്ചു... പക്ഷെ ഇനിയില്ല... അവന്റെ വിധി.. അത് ഞാൻ എന്റെ ഈ കൈകൾക്കൊണ്ടെഴുതും...

മുഷ്ടി ചുരുട്ടി വൈഭവ് അത് പറയുമ്പോൾ അവൻ മനസ്സിൽ എന്തൊക്കെയോ നീരിച്ചുവെച്ചിട്ടുണ്ടെന്നു ആദിക് വ്യക്തമായിരുന്നു....

ആദി : എടുത്തു ചാടരുത് വൈഭവ്.. ഇപ്പോ അവൾക്കു ഏറ്റവും കൂടുതൽ ആവിശ്യം നിന്നെയാവും.. ഈ പകയുടെയും പ്രരതികാരത്തിന്റെയും ഇടക്ക് അവൾ ഇനിയും ഒറ്റകവരുത്....

PranayavarnamWhere stories live. Discover now