part 9

1.8K 269 152
                                    

സമയം കടന്നു പോയി. കാറ്റ് ആഞ്ഞു വീശാൻ തുടങ്ങിയിരുന്നു.
Kookie യെ തണുപ്പ് കീഴടക്കാൻ തുടങ്ങി.
അവളുടെ ശരീരം തണുപ്പ് കൊണ്ട് വിറക്കാനും തുടങ്ങി. Tae ക്ക് അവളുടെ ശരീരം വിറക്കുന്നത് അറിയാൻ ആയി. അവൻ അവളുടെ അടുത്തേക്ക് ബഞ്ചിൽ കയറി ഇരുന്നു. അവളുടെ തോളിൽ കൂടെ കയ്യിട്ടു അവളെ ചേർത്ത് പിടിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.

Tae :" നന്നായി വിറക്കുന്നുണ്ട്  താൻ, രാത്രി കനക്കും തോറും ഇനിയും തണുപ്പ് കൂടി വരും. അകത്തേക്ക് പോവാം. എണീക്ക്‌.."

Kookie : (അവന്റെ ദേഹത്തോട്ട് ചാഞ്ഞു കൊണ്ട് ) "mm... പോവാം..."

Tae അവളെ ചേർത്ത് പിടിച്ചു കൊണ്ട് എണീറ്റു
അവർ അകത്തേക്ക് നടന്നു.
Kookie യുടെ റൂമിനു അടുത്തെത്തി. അവൾ door open ചെയ്തു. അവന്റെ മുഖത്തേക്ക് നോക്കി.
അവനെ വിട്ടു പോവാൻ എന്തോ അവളുടെ മനസ്സ് അനുവദിച്ചിരുന്നില്ല. മനസ്സില്ലാ മനസോടെ അവൾ അകത്തേക്ക് കടന്നു.
അവളുടെ കയ്യിൽ കിടന്ന chain അവന്റെ shirt ലെ button ഇൽ ഉടക്കി വലിച്ചു.

അവൾ ഉള്ളിലേക്ക് കടന്നതും അവന്റെ button പൊട്ടി തെറിച്ചു.

Kookie:" അയ്യോ.... sorry... sorry......'

Tae പെട്ടെന്ന് അവളുടെ വാ പൊത്തി ചുമരിലേക്ക് ചേർത്ത് നിർത്തി. അവൾ ആ ഉണ്ട കണ്ണ് വെച്ച് അവന്റെ കണ്ണിലേക്ക് തന്നെ തുറിച്ചു നോക്കി കൊണ്ട് നിന്നു .
Tae ക്ക് അവളുടെ കണ്ണുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.
അവളെ അങ്ങനെ തന്നെ ചേർത്ത് നിർത്തി കൊണ്ട്

Tae :( in deep voice) "നീ എന്നെ ഇങ്ങനെ നോക്കല്ലേ....I can't bear it anymore....."

അവൻ കൈ മാറ്റി അവളുടെ ചുണ്ടുകളിൽ നോക്കി. അവളുടെ ഹൃദയം വീണ്ടും വല്ലാതെ പിടിക്കാൻ തുടങ്ങി.



പെട്ടെന്ന് എന്തോ ശബ്ദം..
രണ്ടുപേരും എങ്ങനെയോ മാറി നിന്നു.

Jimin door തുറന്ന് റൂമിൽ നിന്നു പുറത്തേക്കു വന്നു. Tae യും kookie യും എന്തോ പന്തിയില്ലാത്ത പോലെ അവനെ നോക്കി.
ജിമിനു രണ്ട് sec ഒന്നും മനസ്സിലായില്ല. അവൻ രണ്ടിനെയും ഒന്ന് തുറിച്ചു നോക്കി.
Kookie ജിമിനെ ഒരു വികാരം ഇല്ലാത്ത പോലെ നോക്കി കൈ പൊക്കി കാണിച്ചു.
അവൾ tae യെ ഒന്ന് ഇടകണ്ണ്  ഇട്ടു നോക്കി റൂമിൽ കയറി പോയി. tae പൊട്ടിയ shirt ഒന്ന് നേരെ ആക്കി ജിമിനടുത്തേക്ക് നടന്നു വന്നു.

 ♡ A musical love story ♡Where stories live. Discover now