അധ്യായം 5:പെണ്ണു കാണൽ

254 46 25
                                    

പിറ്റേ ദിവസ പ്രഭാതം...........
കോഴികുകി......... ഭൂമിയെ ചൂമ്ബിക്കുന്ന സൂര്യകിരണങ്ങൾ......പക്ഷികൾ കൂട്ടമായി പറന്നു സഞ്ചാരം തുടങ്ങുന്നതേയുള്ളു ....ഇന്നലത്തെ വാട്ടത്തിൽ നിന്നും പുനർജനിച്ച പുതു പുഷ്‌പ്പങ്ങൾ... എല്ലാം കൊണ്ടും പുതിയ ദിനത്തിനെ വരവേൽക്കുന്ന ഓരോന്നും.........സുന്ദരം!!

പതിവിലും നേരത്തെ അവളിന്നു കണ്ണു തുറന്നു...... വല്യമ്മേടെ ഒച്ച കേൾക്കുന്നുണ്ട്...... അതുകൊണ്ടായിരിക്കണം..... അവൾ ചാടി പിടഞ്ഞുകൊണ്ട് എഴുനേറ്റു...... വല്യമ്മ വന്നിട്ടുള്ള കാര്യം അവൾ മറന്നു പോയിരിക്കുകയായിരിന്നു......
ഇനി എഴുന്നേറ്റു ചെല്ലുമ്പോൾ ഏതൊക്കയാവോ കേൾക്കാ എന്ന സംശയത്തോട് കൂടി അവളെഴുന്നേറ്റു മുറി കടന്നു......

അടുക്കള യുടെ ഭാഗത്തേക്ക്‌ തന്നെയാണ് പെട്ടെന്ന് എത്തുക അവളുടെ മുറിയിൽ നിന്നു. പേടിച്ച പോലെ തന്നെ കണ്ണിൽ ആദ്യം കണ്ടത് വല്യമ്മയെ തന്നെയാണ്...

വല്യമ്മ :ആ നീ എണീറ്റോ.... പോയി കുളിച്ചിട്ടു വായോ..

ജിന ആദ്യമൊന്നു നോക്കി നിന്നെങ്കിലും പിന്നെ 'ആ വല്യമ്മേ ' എന്നു പറഞ്ഞു മുറ്റത്തേക്കിറങ്ങി...

ഈ നേരത്തെ തമ്പുരാട്ടിക്ക് എഴുന്നേക്കറയുള്ളു എന്നു പറഞ്ഞു ശാശിക്കേണ്ട വല്യമ്മ ഇന്ന് സ്നേഹത്തോടെ മിണ്ടില്ലോ... അവൾക്കു അത്ഭുതം അടക്കാൻ കഴിഞ്ഞില്ല..... അവളുടെ മുഖത്തു, നടക്കുമ്പോഴും ഒരു പുഞ്ചിരി തങ്ങുന്നുണ്ടായിരുന്നു....

അവൾ കുളക്കടവിൽ ചെന്ന് കാലും മുഖവുമെല്ലാം കഴുകി വൃത്തിയാക്കി... എന്തെന്നില്ലാത്ത ഒരു ഊർജവും കുളിരും ഓരോ വെള്ളത്തുള്ളി മുഖത്തു ആഞ്ഞടി ക്കുമ്പോഴും അവൾക്കനുഭവപ്പെട്ടു.... ഒരു പ്രസരിപ്പ്.. അത് ശരീരത്തിന്റെയല്ല മനസിന്റെയാണ് കേവലം ഒരു നിമിഷത്തിലേക്കു ആണെകിൽ കൂടി...

എന്ത് പറ്റി വല്യമ്ക്ക് എന്നു ചിന്തിച്ചു കൊണ്ടു തന്നെയാണ് അവൾ കുളക്കടവിൽ നിന്നു തിരിച്ചു പോന്നത്.... കുളിക്കാൻ തുണികളെടുക്കാൻ അടുക്കളവഴി കടക്കാൻ വേണ്ടി നടന്നു വരികയായിരിന്നു... അപ്പോൾ ദേ തെക്കേപ്പുറത്തു നിന്നു കുട്ടിപട്ടാളങ്ങളുടെ ബഹളം. ഉറക്കം മാറാത്ത മോനുട്ടനാണ് മുൻപതിയിൽ ആടി ആടി ഉറക്കം തൂങ്ങി വരുന്നേ.... പിള്ളേരുകലാലേലം ഇത്രേ നേരത്തെ എണീറ്റോ....

Till to endWhere stories live. Discover now