അധ്യായം 11:ആക്രോശം

159 35 36
                                    

ആ ചർച്ചകൾക്ക് അധ്യമിട്ട് കൊണ്ട്.. സഞ്ജയും കുടുംബവും യാത്രയായി.....
അന്നത്തെ പോലെ യാത്ര ആയപ്പോൾ .. അവർ മറയുന്നത് വരെ നോക്കി നിൽക്കലോന്നും ഉണ്ടായില്ല...........

അന്ന് അപ്രതീക്ഷമായി... ജിനേടെ ജീവിതത്തിലോട്ട് വന്നു കയറിയ സഞ്ജയ്നെ അവൾ മാത്രം വിരഹാർഥത്തോടെ.... സ്മരിച്ചു....

അവന്റെ വാക്കുകൾ.... അവളുടെ മനസ്സിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു......
വേറെ ഒരു പ്രതീക്ഷ ഇല്ലാഞ്ഞിട്ടായിരിക്കണം........

അവളുടെ ആ ചിന്തയെ.. തട്ടിത്തെറിപ്പിച്ചു കൊണ്ട്..

വല്യമ്മ :എടി.. അസത്തെ....... നിനക്ക് ഇപ്പോഴും ആ... എല്ലിന്റടേൽ വറ്റു കുത്തണ സൂക്കേട് മാറിട്ടിലാലേ..... എന്താ നീ ആ കർത്യനിയോട് പറഞ്ഞെ... ഇനി ഞാൻ അവരുടെ മുഖത്തെങ്ങനെ നോക്കും..... അസത്തിനു ഒരു ജീവിതം എങ്ങേനെലും ഒപ്പിച്ചു കൊടുത്തതും പോരാഞ്ഞു.. തട്ടിത്തെറിപ്പിക്യോം ചെയ്തു... മറ്റുള്ളോരെ നാണം കെടുത്യപ്പോ സമാദാനോമായി...,

ജിന ഒന്നും മിണ്ടിയില്ല... അവൾ ഇപ്പോഴും കണ്ണിമ പോലും വെട്ടാതെ നിൽക്കുകയാണ്......

വല്യമ്മ :കുന്തം നിൽക്കണ നിലവ് കണ്ടില്ലേ.... ഇവിടെ നിന്ന് അങ്ങനെ മൂക്കാനവും... എടി ജാനകി, ഞാൻ പറഞ്ഞിണ്ട് നിന്റെ പ്രേമ ബാധ പിടിച്ച മോളോണ്ട്... വല്ലാത്ത തളപ്പ് വേണ്ടാന്ന്..... ഇന്ന് തന്നെ കണ്ടില്ലേ......, ചാകാൻ പോയി വന്നപ്പോ... ഇവൾടെ കയ്യിലിരിപ്പൊക്കെ കുറഞ്ഞോന്ന കരുതിയെ... എവടെ...... അല്ല,പഠിച്ചതല്ലേ.. പാടു...

ജാനകി :ചേച്ചി... ഒന്ന് മിണ്ടാട് നിൽക്... ഇപ്പൊ അവൾ ആകെ തകർന്നു നിൽക്കാണ്.... ഇപ്പൊ ഒന്നും പറയണ്ട... ഇങ്ങട്ടു വരൂ...

ജാനകിയമ്മ്മ.. വല്യമ്മയെ അകത്തോട്ടു കൊണ്ടരാൻ.... കൈമേ പിടിച്ചു വലിക്കുന്നു...

വല്യമ്മ :വിടടി എന്നെ.... അവൾ എന്നെ വായമൂടിപ്പിച്ചിട്ടു... അകത്തോട്ടു കൊണ്ടുവാ... പറയാണ്ടിരിക്കാനും.. മേക്കെട്ടു കേറണ്ടിരിക്കാനും പറ്റിയ നല്ല മോളാണല്ലോ... നിന്റെ വയറ്റിൽ വന്ന് പിറന്നത്.....പൂജിക്കാടി ഞാൻ.. മതിയോ നിനക്ക്....

ജിന :എന്നാരും പൂജിക്കും സുസ്റൂഷിക്കൊന്നും വേണ്ട... ഇത്തിരി സമാദാനം തരാൻ പറ്റിയെങ്കിൽ.. എന്നോട്
ചെയൂന്ന ഏറ്റവും വല്ല്യ ഉപകാരമായിരിക്കും..

Till to endWhere stories live. Discover now