അധ്യായം 26:ആത്മബന്ധം

74 13 9
                                    

നിറകണ്ണുകളോട് കൂടി ഭാനുമതി ഓരോ ചുവടുകളും എടുത്തു വെച്ചു... നിറം മങ്ങാതെ കാത്തു വെച്ച ഓർമകൾക്ക് കുറച്ചൂടെ ശോഭ കൂടിയോ....

ജിന :അമ്മേ വാ...

അവളോടി വരാന്തയിലോട്ടു കേറി..
അവൾ വലിയ ആഹ്ലാദത്തിലായിരുന്നു....
എന്തോ അതിരുകവിഞ്ഞ സന്തോഷം അവളിൽ തിരയടിച്ചു കൊണ്ടിരുന്നു...

രാവുണ്ണി :മതി മതി ചിരിച്ചത്...

ജിന :ന്റെ പൊന്നോ.. എനിക്ക് ചിരിക്കാനും പാടില്ലേ...

രാവുണ്ണി :ഒരു പരിധിയില്ലേ 😂

ജിന :ഞാൻ എന്തിനു പരിധി വെക്കണം... സത്യത്തിൽ നിങ്ങൾക്കു കഴിയാത്തതല്ലേ ഞാൻ ചെയ്തേ... എന്നിട്ട് ഞാൻ അവിടത്തോട്ടു കരയാൻ പറഞ്ഞില്ലലോ 🤣🤣

രാവുണ്ണി :എടി കുറുമ്പി പാറുവേ.. വേണ്ടാട്ടോ...

ജിന :വേണം വേണം....... എനിക്ക് ന്റെ സന്തോഷത്തെ പിടിച്ചു നിർത്താൻ പറ്റുന്നില്ല അത്രക്കിണ്ട് എന്റെ സന്തോഷം... ഭാനു അമ്മ ഇന്നന്റെ കൂടെ കിടന്നു ഉറങ്ങണം ....

അവളുടെ കൊഞ്ചലുകൾക് മന്ദഹാസം പ്രകടിപ്പിക്കാൻ മാത്രമേ ഭാനുവിന് അപ്പോൾ കഴിയുന്നുണ്ടായിരുന്നുള്ളു.... ഒരു കടൽ തന്നെ തിരയടിച്ചു കൊണ്ടിരിക്കുകയായിരുന്നു ഭാനുമാതിയുടെ മനസ്സിൽ.....
തൊണ്ട ഇടറുന്നുന്നതിനാൽ മറുപടി ഒന്നും നൽകാൻ അവൾക്കുമായിരുന്നില്ല....

ഒരിക്കൽ താൻ നവവധുവായി കൈപിടിച്ച് കേറണം എന്നാഗ്രഹിച്ച തറവാടായിരുന്നു ഇത്.... മനസ്സിൽ നിന്നു പണ്ടേക്കു പണ്ടേ ആ ചിത്രം വലിച്ചെറിഞ്ഞു കളഞ്ഞതുമാണ്... പിന്നെ കാരണങ്ങളില്ലാതെ ചീന്തി എറിഞ്ഞ ഏതാനും തുണ്ടുകൾ ഒന്നായ പോലെ അതിങ്ങനെ തെളിഞ്ഞു വരുവാണ്.... താൻ ഈ വേളയിൽ എന്താണ് ചെയേണ്ടത് എന്ന് കൂടി ഇപ്പോൾ തനിക്കറിയില്ല എന്നവൾക്കു തോന്നി പോയി.... മനസ് തുറന്നു ചിരിക്കാനോ.. സംസാരിക്കാനോ പറ്റാത്ത അവസ്ഥ....

അവൾ ഒന്ന് കണ്ണുകളടച്ചു... തെളിഞ്ഞു വരുന്ന പരമുവേട്ടന്റെ രൂപം... നെഞ്ചോന്ന് വിങ്ങി... ഭാനുമതി മാപ്പ്.... അവൾ കണ്ണുകൾ വലിച്ചു തുറന്നു..... നിറഞ്ഞൊഴുകുന്ന കണ്ണീര് തുടക്കാൻ പോലും കൈ ചലിക്കുന്നില്ല...

Till to endΌπου ζουν οι ιστορίες. Ανακάλυψε τώρα