അധ്യായം 13:യാത്ര

119 26 19
                                    

അവൾ... നടക്കുന്നതിന്റെ വേഗത കൂട്ടി..... നേരം വെളുക്കുന്നതിന്റെ ഭയമായിരിക്കാം..
ജയകൃഷ്ണൻ അവൾ അറിയാതെ പുറകെയുണ്ട്.......

അവിടെ നിന്നു നേരിട്ട് കോട്ടയത്തോട്ടു ബസില്ല.... അവൾ ടൗണിലോട്ടുള്ള ആദ്യത്തെ ബസിനു തന്നെ കയറി പറ്റി...
കാലത്തായത്തോട് തന്നെ.... തിരക്കിലായിരുന്നു....

കണ്ടക്ടർ അവളെ ശ്രദ്ധിക്കുന്നുണ്ടോ... അവൾക്കു പരിഭ്രാമമായി... പക്ഷേ മുഖത്തു പ്രകടിപ്പിച്ചില്ല.....

കണ്ടക്ടർ :ടിക്കറ്റ്.. ടിക്കറ്റ്....
                   എവിടെക്കാ...

ജിന :സ്റ്റാൻഡ് ഇലോട്ടു തന്നെയാ..

അവൾ പൈസ കൊടുത്തു.. ടിക്കറ്റ് വാങ്ങി... പിന്നെ സൈഡ് ഇലെ ജനൽ വഴി പുറത്തോട്ടു കണ്ണും നട്ട്.. പുറത്തു നിന്നു വരുന്ന കാറ്റിനെ തഴുകി മിനുക്കി.., ചാഞ്ഞു കിടന്നു.....

യാത്രികൻ 1:അത്... ആ... തിരുമംഗലത്തെ.. കൊച്ചു അല്ലേ...

യാത്രികൻ 2:ആണെന്ന തോന്നണേ...

യാത്രികൻ 1:തോന്നണതല്ല.. അതുതന്നെ..
                      എന്താവോ.. ഈ നേരത്തു..          അതിലൊരു വശപ്പിശകില്ലേ ചന്ദ്രാ...

യാത്രികൻ 2:പിന്നില്ലേ.. കുടുംബത്തിൽ പിറന്ന ഏതെങ്കിലും പെണ്പിള്ളേര് ഈ നേരത്തു.. അതും തനിയെ... എങ്ങോട്ടേലും പോവോ.....

ഈ.... സംസാരം ജിന കേൾക്കുന്നുണ്ടായിരുന്നു... അവളെ സംബന്ധിച്ചിടത്തോളം..... ഈ നാട്ടുകാരും... അവരുടെ കാഴ്ചപ്പാടും രീതിയുമൊക്കെ... അങ്ങു ദേഷ്യത്തിൽ മൂർച്ഛിച്ചു നിൽക്കുന്ന അവസ്ഥ ആയിരുന്നു......

ജിന mind :ചെറുപ്പം തൊട്ട് കേൾക്കണതാ.. തൊട്ടാലും.. പിടിച്ചാലും ഉള്ള ചിട്ടയും ചിട്ടക്കേടും.. അതും പെണ്ണായതു കൊണ്ട് മാത്രം എന്തോരം മാറ്റിനിർത്തപ്പെട്ടു...... ന്റെ കാര്യം പിന്നെ മറിച്ചാണ് എന്ന് കരുതാം... എത്ര പഠിക്കണന്നു പറഞ്ഞു നടന്നോരാ.... എന്നിട്ടിപ്പോ... കേട്ടും കഴിഞ്ഞ് പിള്ളേരെ നോക്കി ഇരിക്കുന്നെ... വീണ്ടും ആ ജീവിതാവർത്തനം.... ആതിരയും.. ഐശ്വര്യയും ഇപ്പോഴും പറയും.. ഞങ്ങൾക്കൊ കഴിഞ്ഞില്ല നീയെങ്കിലും പഠിക്കു എന്ന്...... 🤧അവനവൻ തന്നെ വിചാരിക്കണ്ടേ.. അല്ലാതെ.. വേറാരും നമ്മുക്ക് വേണ്ടി മെനക്കേടില്ല.. ചിന്തിക്കില്ല... അപ്പൊ മിണ്ടടിരുന്നിട്ട് എന്തു കാര്യം.... അതിനെങ്ങനെ.. ഡിഗ്രി ഒന്ന് കംപ്ലീറ്റ് ആവാൻ സമയ്ക്കോ കാർന്നോമ്മാര്... നാട്ടുകാര്... അപ്പോഴേക്കും വന്നില്ലേ ഇത്രേം നല്ല ആലോചന ഇനി കിട്ടില്ലെന്ന്‌ എഴുന്നുളിച്ചോണ്ട്.....എന്നിട്ട് വീട്ടിൽ ഇരുത്തും... അന്തസ് കയ്യിലും പിടിച്ച്..... അവനവന്റെ ജോലി ആയിട്ട്.. അതും കൂടി ഉൾക്കൊള്ളാൻ മതിയവന്നോരോട് കൂടെ കെട്ടിച്ച പോരേ....... ഇനി അവനവന്റെ കൂട്ടത്തിൽ അത്തരക്കാര് ഇല്ലെന്നു കരുതിയാണോ.. പെൺപിളേരു അങ്ങോട്ടും ഇങ്ങോട്ടും അല്ലാത്ത ഒരു അവസത്തേൽ കെട്ടിച്ചയക്കുന്നെ... പിന്നെ പിള്ളേരും പ്രമാണമൊക്കയെയായിട്ട് പേപ്പർ ക്ലിയർ ചെയ്യാനും പറ്റില്ല... കഷ്ടം..വല്ലോന്റെ കാര്യത്തിൽ ഇടപെടനായിട്ട്... വല്ല്യ തത്രപ്പാടാ..

Till to endWhere stories live. Discover now