അധ്യായം 17:നേർകാഴ്ച

105 25 36
                                    

അവൾ ഇനിയും അവിടെ.. നിന്നാൽ അവളുടെ കണ്ണീർ വറ്റുമെന്നറിയാവുന്നത് കൊണ്ട്.. അവൾ തിരിഞ്ഞു നടന്നു....

വൃദ്ധൻ :പരമേശ്വരനെ.. കണ്ട ഓർമിണ്ടോ കുട്ടിക്ക്....

ജിന :നേരിയ.. ഓർമയെ ഉള്ളു.... എങ്കിലും ഓർക്കാൻ ഇഷ്ട്ടമുള്ള അധ്യായം ആണ്.....

വൃദ്ധൻ :ആ... അന്ന് മോൾക്ക്‌ അഞ്ചാറു വയസു കാണുമായിരിക്കും.. അപ്പൊ പിന്നെ പറഞ്ഞിട്ടു കാര്യമില്ല...

ജിന.. മന്തഹസിച്ചു.. പിന്നെ എന്തോ ഒരു ദീർഘ നിശ്വാസമെടുത്തു....

വൃദ്ധൻ :മോൾക് വിശക്കുന്നുണ്ടാവില്ലേ.. യാത്ര ചെയ്തു വന്നതല്ലേ... ഞാൻ കുട്ടിക്ക് തരാനൊന്നും എടുത്തില്ലല്ലോ...

ജിന :അത് സാരല്ല്യ അച്ചാച്ച... എനിക്കൊന്നും കഴിക്കണംന്നില്ല

വൃദ്ധൻ :അങ്ങനെ.. പറഞ്ഞാൽ പറ്റത്തില്ല.... പിന്നെ.. അപ്പൂപ്പന്ന ഇവിടൊക്കെ പറയാറ്... മോൾടെ വായിന്നു അങ്ങനെ വിളി കേൾക്കാൻ ഞാൻ ആഗ്രഹിച്ചതും കൂടിയ..

ജിന :ആണോ.... എന്നാലിനി അങ്ങനെ വിളിക്കു

അവൾക്കെന്തോ വല്ലാത്ത സന്തോഷം തോന്നി..
ജിന :പിന്നെ എന്നെ ഇങ്ങനെ കുട്ടി, കുട്ടി എന്നൊന്നും വിളിക്കണെന്നീല്ലാട്ടോ അപ്പൂപ്പ

അപ്പൂപ്പൻ :പിന്നെ എങ്ങനാണാവോ വിളിക്കണ്ടേ....

ജിന :അല്ലേ.. വേണ്ടാ.. അപ്പൂപ്പണിഷ്ട്ടല്ലതു വിളിച്ചോ.... എന്ത് വിളിച്ചാലും ഞാൻ കേട്ടോളം...

എന്തോ അവൾക് മുന്ജന്മ ബന്ധമുള്ള ആരെയോ കണ്ടുമുട്ടിയ പോലെയായിരുന്നു...

അപ്പൂപ്പൻ :എങ്കിൽ ശെരി കുട്ടിയെ... അപ്പൂപ്പൻ നോക്കട്ടെ എന്താ വിളിക്കാൻ പറ്റാന്നു..

അപ്പൂപ്പൻ എന്ത്യേന്നില്ലാതെ ഇതും പറഞ്ഞു ചിരിക്കുന്നത് അവൾ നോക്കി ഇരുന്നു....

ഈ ചിരി കാണാൻ, ഈ സ്നേഹം അറിയാൻ ഇത്രേ വർഷം കാത്തിരിക്കേണ്ടി വന്നല്ലോ എന്നാലോചിച്ചു കുറ്റബോധം തോന്നിപോയി അവൾക്...

അപ്പൂപ്പൻ :ഞാൻ കുട്ടിക്ക് കുടിക്കാൻ കരിക്കിൻ വെള്ളം തരാം... ആ ക്ഷീണം അങ്ങോട്ട്‌ മാറട്ടെ...

Till to endWhere stories live. Discover now