അധ്യായം 6:നാടകീയം

220 44 70
                                    

അവൾ അകത്തോട്ടു കടന്നപ്പോൾ എല്ലാവരും നിരന്നു നിൽക്കുന്നുണ്ടായിരിന്നു... അവളുടെ മുഖത്തു ദേഷ്യം രൗദ്ര ഭാവം കയ്യടക്കി കഴിഞ്ഞിരുന്നു. അമ്മക്ക് കണ്ടപ്പോൾ തന്നെ എല്ലാം മനസിലായി..... അവൾ അവരോട് തട്ടികയറുന്നതിനു മുൻപ്.. അമ്മ അവളെ ഉള്ളിലേക്ക് പിടിച്ചു വലിച്ചോണ്ട് പോയി.....

വല്യമ്മായി :സാധനത്തിന്റെ മുഖം കണ്ടില്ലേ.. അവളാരാന്നാ അവളുടെ മനസ്സിലിരിപ്പ്........

കാർത്തികമ്മായി :ഇന്നും ഇന്നലേം കാണണതല്ലലോ നമ്മള്... വിട്ടു കള ഏടത്തി... ഇനിയുമെന്തോരം അവൾക് ചാടാൻ പറ്റൊന്ന് നോക്കാം നമ്മുക്ക്...

വല്യമ്മ :മതി വർത്താനം പറഞ്ഞത്... ആ പലഹാരം ഒക്കെ നിരത്താൻ നോക്ക്... ഞാൻ ഒന്ന് മുന്നീക്കു ചെല്ലട്ടെ...

കാർത്തികമ്മായി :ആ ചേച്ചി....

വല്യമ്മ അങ്ങനെ ഇറയത്തിക്കും ബാക്കിയുള്ളവർ അടുക്കള്ളയിലോട്ടും നടന്നു....

വല്യമ്മ :നിങ്ങൾ നേരത്തെ ഇറങ്ങിന്നു തോന്നുന്നു.... യാത്രയൊക്കെ എങ്ങിനിണ്ടാർന്നു ....

വല്യച്ഛൻ :നിക്ക് ക്ലെശം ഒന്നും ഉണ്ടായിരുന്നില്ല... എന്നെ വന്നു കൊണ്ട് പോകുവല്ല്യായിരുന്നോ.. അല്ലെ സദാനദാ..

സദാനദൻ :അതേ.. അതേ.. ഞങ്ങളുടെ ആവശ്യായി പോയില്ലേ...

വല്യമ്മ :നിങ്ങടെ കാര്യല്ല ചോയിച്ചേ... കർത്യയാനി........ വഴി കുറച്ചു കൂടുതലാ... അത് കൊണ്ട ചോദിച്ചേ.. ഇത്രേം ദൂരം വന്നെന്റെ ബുദ്ധിമുട്ട് എന്തേലും...

കർത്യയനി :ഏയ്യ്... അങ്ങ്ങനൊന്നില്ല... ദേവകിയേച്ചിടെ നാട് അന്ന് ചേച്ചിടെ കല്യാണത്തിന് വന്നു കണ്ട ഓർമേയുള്ളു... ഇപ്പൊ എത്ര കാലം കഴിഞ്ഞിരിക്കുന്നു...മാറ്റാങ്ങളായെങ്കിലും വീട് അന്നത്തെ പോലെ തന്നെ...........
ഓ... ഇവിടെന്തൊരു ശാന്തതയും ശുദ്ധ വായുവാ...... നല്ല മനസമാധാനം ഉണ്ട് എന്തായാലും......

വല്യമ്മ :അത് പിന്നെ ചുറ്റിനും മരങ്ങളൊക്കെയല്ലേ അതിന്റയാവും..

കർത്തയാനി :ആ അതാവും..... എനിക്കെന്തായാലും ബോധിച്ചു.. ഇവിടം....

?:ആ എനിക്കും ഇഷ്ട്ടപെട്ടു..
മകൻ പറഞ്ഞു....

കർത്യാനി :അത് അമ്മക്ക് മനസിലായി... മോനു ഇവിടൊ ഇവിടത്തെ ആള്ക്കാര്യൊക്കെ ഇഷ്ടയാന്ന്..

Till to endWhere stories live. Discover now