അധ്യായം 27:ഇനിയില്ല

87 13 0
                                    

ഒരു നിമിഷം ജിന തറഞ്ഞു നിന്നു പോയി..
കണ്മുൻപിൽ തന്റെ വലിയമ്മാവനും ചെറിയമ്മാവന്മ്മാരും ജയകൃഷ്ണനും ഉണ്ട് കൂടെ....

രാവുണ്ണി :ശങ്കരനാരായണ... താൻ കയറി ഇരിക്ക്.. വന്ന കാലിൽ നിൽക്കാതെ...

വല്യമ്മാവൻ :ഞാൻ ആരുടേയും സ്വീകരണം വാങ്ങാൻ വന്നതല്ല.... എവിടെ അവൾ... കുടുംബത്തിന്റെ മനസമാധാനം കളയാൻ ജനിച്ചവൾ.... അവളെ കാണാണ്ട് അവളുടെ അമ്മ കിടന്നു കയറു പൊട്ടിക്കിണ്ട്... പുന്നാര മോൾക്ക്‌ പിന്നെ ഒന്നും അറിയണ്ടല്ലോ.... അവൾക് അവളായി അവളുടെ പാടായി... കണ്ടോടത്തും അലഞ്ഞു തിരിഞ്ഞു നടക്കാണ്...

രാവുണ്ണി :ശങ്കര... താൻ എന്തു വാർത്തനമാ ഈ പറയുന്നേ... ഇതെങ്ങനെ കണ്ടോടം ആവും... ഇതവളുടെ തറവാട്ല്ലേ.. അവളുടെ അച്ഛന്റെ തറവാട് വീട്...

വല്യമ്മാവൻ :ഓ... ഒരു അച്ഛൻ... ആ മഹാന്റെ കാര്യമൊന്നും ഇനിയും എന്നെ കൊണ്ട് പറയിപ്പിക്കരുത്...

രാവുണ്ണി :അതൊക്കെ കഴിഞ്ഞ കാര്യങ്ങളാലെ ശങ്കര... എന്തൊക്കെ പറഞ്ഞാലും അവന്റെ കുഞ്ഞു അല്ലാതാവില്ലലോ മോളു... അവൾ അവളുടെ വംശത്തെ തേടി വരില്ലേ... അതൊരു തെറ്റാണോ...

വല്യമാവൻ :താൻ എന്നെ കൂടുതൽ തെറ്റും ശെരിയും പടിപ്പിക്കേണ്ട... കേട്ടോ... തല്ലി വളർത്തതെന്റെ പ്രായത്തിൽ തല്ലാതെന്റെ കേടാ അന്നവൻ കാണിച്ചേ... ആ താൻ എന്നെ പഠിപ്പിക്കാൻ വരണ്ട..

രാവുണ്ണി :താനൊന്നും ഒട്ടും മാറിയിട്ടിലാലേ... അന്നത്തെ വൈരാഗ്യം ഇപ്പോഴും ഉണ്ടെന്നു മനസിലായി...

വല്യമ്മാവൻ :അതു മാറത്തിലേടോ... കാർന്നോരെ... ചത്താലും പൊറുക്കത്തോല്യ....

രാവുണ്ണി :അതിനു ഈ കുഞ്ഞു എന്തു തെറ്റ് ചെയ്തു... അതും കൂടി പറഞ്ഞു തായോ... അവളെ ഞങ്ങൾക്കും കൂടി ഒന്ന് കാണണ്ടേ... അതിനുള്ള അവകാശം പോലും ഞങ്ങൾക്കില്ലേ....

വല്യമ്മാവൻ :ഇല്ല....

ജിന :അമ്മാവാ.....

വല്യമ്മാവൻ :എന്താ.. ഇങ്ങോട്ടെത്തിയപ്പോൾ എന്താ നിന്റെ നാവിന്റെ വീര്യം കൂടിയോ....

അപ്പോഴാണ് അവളുടെ അടുത്തായി നിന്ന
ഭാനുമതിയെ അവർ കാണുന്നെ....

You've reached the end of published parts.

⏰ Last updated: Jan 15 ⏰

Add this story to your Library to get notified about new parts!

Till to endWhere stories live. Discover now