part 37

441 64 187
                                    

Loooooooooooooooooooooong update

Jack ന്റെ names jenny ടെ names
Jack Jenny
Liam സ്റ്റുപ്പിഡ്
ഡ്രാക്കുള Jen
ചാക്ക്
JAIL

Names ന്റെ confusion ഒക്കെ മാറിയില്ലേ? Liam എന്ന പേര് ഞാൻ വേറെ ഏതോ ചാപ്റ്റർ ൽ പറഞ്ഞായിരുന്നു

💗💗💗💗💗💗💗💗💗💗💗💗💗💗💗💗

Jenny POV

"ശെരിക്കും?" ഞാൻ ഒന്നൂടെ ചോദിച്ചു.

സർ തലകുലുക്കി.

"ചുമ്മാ പറയല്ലേ.." എനിക് ചിരി വരുന്നു. പിടിച്ചു വെക്കാൻ പറ്റുന്നില്ല. ഞാൻ പൊട്ടജ് ചിരിച്ചു.

ഡ്രാക്കുള യിടെ കള്ളത്തരം പൊളിഞ്ഞു എന്ന വിഷമം ആയിരിക്കും. എന്നെയ പറ്റിക്കാൻ നോക്കുന്നെ.

"ഇതു Liam കേക്കണ്ട " ഞാൻ പറഞ്ഞു.

"ജെന്നി, ഞാൻ സത്യമാ പറയുന്നത് തനിക് വേണെങ്കിൽ വിശ്വസിച്ചാൽ മതി." ഇനി സത്യം വല്ലതും ആണോ? എനിക്ക് എന്തോ ചെറിയ ഒരു പേടി.

"Doubt ഉണ്ടെങ്കിൽ റോഷനോട് ചോദിച്ചു നോക്ക് "

"അവനെ ആരെങ്കിലും വിശ്വസിക്കോ? വിശ്വസിക്കാൻ പറ്റുന്ന ആരെയെങ്കിലും ഉണ്ടോ?"

"Okay എങ്കിൽ Catherene നെ വിളിച്ചു നോക്ക് " അതും പറഞ്ഞു ആൾ കൈകെട്ടി വല്ല ഗമയിൽ നിക്കുവാ.

ഞാൻ അവളെ വിളിച്ചു, കുറച്ചു താമസിച്ചാണ് ഫോൺ എടുത്തത്.

"എടാ, ശെരിക്കും Liam ആരാ?"

"അപ്പോൾ നിനക്ക് ഇതു വരെ മനസിലായില്ലേ?"

"നീ ടെൻഷൻ അടിപിക്കാതെ ഒന്ന് പറഞ്ഞെ!"

"നിന്റെ ബോസ്സ്! Jack.. അവനെ റോഷനും അവന്റെ ഡാഡി ഉം ഒഴിച്ച് നമ്മൾ എല്ലാവരും Liam എന്നാണ് വിളിക്കുന്നത് " അവൾ പറഞ്ഞപ്പോഴേയും എന്റെ ഉള്ളിലെ അടുത്ത കിളി പറക്കാൻ തയാറായി നിന്നു.

"അപ്പോൾ സ്കൂളിലെ Liam?" ഞാൻ കുറച്ചു പതറി ചോദിച്ചു. അതാവല്ലേ ഇതു എന്ന് ഞാൻ നന്നായി പ്രാർത്ഥിച്ചു

"അത് തന്നെയാ ഇതു.." നന്നായി!! എന്റെ കിളി പറന്നു പോയി.

"ഞാൻ പിന്നെ വിളിക്കാം." ഞാൻ നിരാശയോടെ ഫോൺ വെച്ചു.

Fall over him again and again ( മലയാളം )✔Where stories live. Discover now