Part 39

418 69 146
                                    

Jack POV

ജെന്നി പോയതിനു ശേഷം ഞാൻ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്നു. ശെരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല.

എന്നാലും ഡാഡി  ജെന്നി യെ select ചെയ്തു. ഡാഡി ഒരു സംഭവം ആണ്. പണ്ട് അവൾ blood donate ചെയ്തതും ഓർത്തു എന്റെ PA  ആക്കി. പോരാത്തതിന് എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എഗ്രിമെന്റ് വരെ ഉണ്ടാക്കി. ഇടക് ഇടക് ഡാഡി ൾ നിന്നും വരുന്ന സൂചനകൾ ഒക്കെ ഇവൾ ആയിരുന്നോ?

നേരെ വീട്ടിൽ ചെന്നു, ആരും പോയിട്ടില്ല. ഡാഡി എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.

"ജാക്കെ, നിനക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ?" ഡാഡി ചോദിച്ചു.

"ഇല്ല.. എനിക്ക് സമ്മതമാണ് ". കൂടെ varun ഉള്ളത് കൊണ്ട് ഞാൻ maximum അമിത സന്തോഷം കാണിക്കാതിരിക്കാൻ ശ്രെമിച്ചു. അവന്റെ എന്റെ കസിൻ ആണെങ്കിലും ഞാനും Varun ഉം അത്രക് നേരെ പോകില്ല. പ്രേത്യേകിച്ചു കാരണം ഒന്നും ഇല്ല, ചെറുപ്പം മുതൽ തന്നെ അങ്ങനെ ആണ്.

റോഷന് പ്രേത്യേകിച്ചു  ഒരു reaction ഉം ഇല്ല. താടിയും തടവി അവിടെ ഇരിപ്പുണ്ട്.

"ഞാൻ ചെന്നു ഒന്ന് കുളിച്ചിട്ട് വരാം." ഞാൻ എന്റെ മുറിയിലേക് പോയി.

മാര്യേജ് ന് ജെന്നി ഏത് ഡ്രസ്സ്‌ ആയിരിക്കും ഇടുന്നെത് എന്നാണ് എന്റെ അടുത്ത ടെൻഷൻ. ഏതായാലും നമ്മൾ ഒരേ കളർ ഡ്രസ്സ്‌ ഇടണം.

"ജാക്കെ..."പതിയെ ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ റോഷൻ ആണ്. എന്തോ ചെറിയ വിഷമം ഉണ്ട്.

"ജെന്നി എന്തെങ്കിലും പറഞ്ഞോ?" അവന്റെ ചോദിച്ചു.

"എന്ത് പറയാൻ?"

"അതല്ല.. ഞാൻ ആവശ്യം ഇല്ലാതെ ഇന്ന് നിങ്ങളുടെ കാര്യത്തിൽ ഇടപെട്ടോ എന്നൊരു കുറ്റബോധം."

"പ്രശനം ഒന്നും ഇല്ലടാ.. ഞാൻ ജെന്നി യെ കണ്ടിട്ടാണ് വരുന്നത്."

"കൊച്ചു കള്ളൻ " അവൻ നിന്ന് കിണിക്കുന്നു. ഞാൻ ഒന്ന് തറപ്പിച്ചു ഒന്ന് നോക്കി.

"ജെന്നി എന്ത് പറഞ്ഞു?" അവൻ ചോദിച്ചു.

"അവൾക് സമ്മതം ആണ്.. Forced അല്ല.. നമ്മൾ അങ്ങനെ ഒരുവിധം ഒക്കെ പറഞ്ഞു ഒപ്പിച്ചു." ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

Fall over him again and again ( മലയാളം )✔Where stories live. Discover now