part 11

738 104 66
                                    

Jack pov

ഒരു ആവശ്യം ഉള്ളതിനാലാണ് ഈ വഴി വന്നത്.  എന്തോ ഭാഗ്യത്തിന് സമരം കഴിഞ്ഞ ലക്ഷണം ഉണ്ട്. പണ്ട് കോളേജിൽ പഠിച്ചപ്പോൾ ഉണ്ടായ സമരങ്ങളും സസ്പെന്ഷനും ഒക്കെ ആലോചിച് ഇരുന്നപ്പോഴാണ് റോഷന്റെ കീറി വിളി.

"Stop ". ഞാൻ കാർ നിർത്തി

"എന്താടാ? " ഞാൻ ശെരിക്കും പേടിച്ചു പോയി.

അവൻ എന്നോട് ഒന്നും പറയാതെ കാറിന്റെ ഗ്ലാസ്‌ ഉം തുറന്ന് പുറത്തോട്ടു നോക്കി വിളിച്ചു,  "ജെന്നി കുട്ടി..... "

അവൻ വിളിച്ചത് ആരാന്ന് നോക്കിയപ്പോൾ പിന്നേം അവൾ.

"ജെന്നി കുട്ടിയോ " ഞാൻ അവനോട് ചോദിച്ചു.

"ജെന്നി ഉം കൂടെ ഉള്ള കുട്ടിയും  അത് 2 ഉം കൂടെ ഒരുമിച്ചു വന്നപ്പോ ആയിപോയതാ ഒന്ന് ക്ഷെമിക്കു " അവൻ അതും പറഞ്ഞു ഒരു അർത്ഥ വെച്ച ചിരിയും.

ഇത് നേരത്താന്തോ ഇവനോട് ചോദിക്കാൻ തോന്നിയെ...

കേക്കേണ്ട താമസം 2 ഉം ഓടി വരുന്നുണ്ട്.

"അവരേം കൂടെ ഇതിൽ കേറ്റാൻ ആണോ." എനിക്ക് നല്ല ദേശ്യം വരുന്നുണ്ട്

"അതെന്താ പെട്ടന്ന് ഒരു ദേശ്യം ഇനി അവൾ വല്ലോം വന്നാൽ ജാക്കിച്ചായന്റെ feelings ഞാൻ അറിയും എന്ന് പേടിച്ചിട്ടാണോ "അവൻ പിരികം പൊക്കി ചോദിച്ചു.

"Feelings... അതും അവളോട്.. ഒന്ന് പോടാ " ഞാൻ അവനെ പുച്ഛിച്ചു തള്ളി.

"പിന്നെ.. " അവൻ എന്തോ പറയാൻ വന്നപ്പോ അവർ രണ്ടും ഇങ്ങെത്തി.

"Good evening sir " രണ്ട് എണ്ണവും കൂടി ഒരുമിച്ചാണ്.

റോഷൻ അടക്കി പിടിച്ചു ചിരിക്കുന്നും ഉണ്ട്.

"ഞാൻ ആര് നിങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്ററോ  നീട്ടി പിടിച്ചു wish ചെയ്യാൻ "

2ഉം ഒരു ചമ്മിയ look ഒണ്ട്.

"ഓഫീസിന്റെ പുറത്ത് നമ്മൾ തമ്മിൽ ഒരു ബോസ്സ് employ ബന്ധം ഇല്ല.  Understand " ഞാൻ അവരെ നോക്കാതെ ഫ്രണ്ട് ഗ്ലാസിൽ നോക്കി.

"യെസ് സർ " വീണ്ടും ഒരുമിച്ച്.

റോഷൻ കഷ്ടപ്പെട്ട് പിടിച്ചു വെച്ചിരുന്ന ചിരി കൈ വിട്ടു പോയി.  അവൻ ചിരിക്കാൻ തുടങ്ങി.  അവന്റെ ചിരി കണ്ടപ്പോൾ ജെന്നി യുടെ കൂട്ടുകാരിയും ചിരിക്കാൻ തുടങ്ങി  കൂടെ ജെന്നിയും. ഇവർ ചിരി നിർത്തും എന്ന് തോന്നുന്നില്ല.

Fall over him again and again ( മലയാളം )✔Where stories live. Discover now