part 18

775 92 270
                                    

Unedited
Jack pov

"ഒരേ ചോരയോ " ഞാൻ ചോദിച്ചു. 

ഡാഡി അകത്തോട്ടു ചിരിച്ചു കൊണ്ട് പോയി.  അതെന്താ എന്ന് അറിയാതെ ഒരു സമാദാനവും ഇല്ല.  ഞാനും പിറകെ പോയി.

"ഡാഡി, എന്ത് എന്ന് പറ please "

"നിനക്ക് അറിയാലോ എനിക്ക് അന്ന് ഒരു ആക്‌സിഡന്റ് ഉണ്ടായത്.  എന്റെ blood ഗ്രുപ്പ് o-ve  ഉം.  നീ വിദേശത്തും ആയിരുന്നു.  അന്ന് അവളാണ് എനിക്ക് ചോര തന്നത്.  എന്റെ pa alex ആണ് പറഞ്ഞത്. അവൾ അന്ന് എന്തോ ആവശ്യത്തിന് ഹോസ്പിറ്റലിൽ വന്നതാണ്
അപ്പോഴാണ് Alex അവളെ കണ്ടു സമീപിച്ചത്.  അവൾ ഒരു പൈസയും വാങ്ങാതെ എനിക്ക് blood തന്നു. ഇന്നത്തെ കാലത്ത് ഇത്ര നല്ല കുട്ടിയെ എവിടന്ന് കിട്ടും "

അവൾ നല്ല കുട്ടി ഒക്കെ തന്നെ ആണ്.

"അന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചു.  അന്ന് ഒരു പ്രാവിശ്യം അവളെ കണ്ടിട്ടല്ല,  ഞാൻ അത് കഴിഞു പല തവണയും അവളെ കണ്ടു. എന്നിട്ട് ഞാൻ ഒന്ന് തീരുമാനിച്ചു " ഡാഡി പറഞ്ഞു

"എന്ത്? " എനിക്ക് ഒന്നും മനസിലാകുന്നില്ല. ഡാഡി സത്യത്തിൽ ഏത് ഭാഷയാണ് പറയുന്നേ.

"അത് നീ സമയം ആകുമ്പോൾ അറിയും " അതും പറഞ്ഞു ഡാഡി റൂമിൽ പോയി.  ഞാൻ ഒന്നും മനസ്സിൽ ആകാതെ അവിടെയും.

ജെന്നി pov

എല്ലാം ഒരു പുക പോലെ ഉണ്ട്.  Riya ടെ crush നെ കണ്ട് പിടിക്കണം. Md എങ്ങനെയാ എന്റെ ചോര ആയത്, എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.  Riya ആ അർജുൻ ഓട് റിപ്ലൈ പറഞ്ഞു കാണുമോ..

ശേ !!അകത്തു കേറിയെങ്കിൽ ബാക്കി അറിഞ്ഞേനെ.  മമ്മ യോട് ചോദിച്ചാലോ.

ഞാൻ പതുക്കെ dining ഹാൾ ൽ പോയി.   മമ്മ പത്രം വായിച്ചു കൊണ്ട് ഇരിക്കുകയാ.  കണ്ട തോന്നും വല്ലാത്ത വായന ആണെന്ന്.  പക്ഷെ അതൊന്നും അല്ല സത്യം,  പത്രം കണ്ടാൽ മമ്മ ഉറങ്ങും.  ഉറക്കും വരുത്തുന്ന ഒറ്റമൂലി..

ഉറങ്ങുന്നതാണോ വായിക്കുന്നതാണോ എന്ന് അറിയാൻ പോലും പറ്റുന്നില്ല.

Fall over him again and again ( മലയാളം )✔Where stories live. Discover now