💎3

417 55 97
                                    

Jenny POV

ഇന്നലെ നമ്മൾ എല്ലാം പറഞ്ഞു ഒത്തുതീർപ്പ് ആക്കിയായിരുന്നു. അതായത്  cooking  ഉം എല്ലാം നമ്മൾ രണ്ടാളും ഒരുമിച്ചു ചെയ്യാം എന്ന്. അങ്ങനെ ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഡ്രാക്കുളക്ക് എന്നോട് പതിവില്ലാത്ത സ്നേഹം. എനിക്കു ഒരു പിടിയും കിട്ടുന്നില്ല, സംഭവം എന്താണെന്ന്.

ഇന്ന് morning food order ചെയ്തു. ഇന്ന് തൊട്ട് നമ്മൾ ഓഫീസിൽ പോകുകയാണ്, ഇനി അത് കൊണ്ടായിരിരിക്കുമോ? പോരാത്തതിന് എനിക്കു ഒരു പുതിയ dress ഉം തന്നു. ഒട്ടും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. ഇനി ഡ്രാക്കുളക്ക് എന്തെങ്കിലും?

ഓഫീസിലോട്ട് പോകാനായി drive ചെയ്യുന്ന  ഡ്രാക്കുളയെ ഞാൻ അന്തം വിട്ടു നോക്കി. ഡ്രാക്കുള എന്നെ നോക്കിയപ്പോൾ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

"എന്താ ജെന്നി?"

"ഇന്ന് എന്തെങ്കിലും പ്രേത്യേകത ഉണ്ടോ?" ഞാൻ തിരക്കി.

"നിനക്ക് അറിയില്ലേ?" എനിക്കു അറിയാമെന്നോ. ഇയാളിനി എന്നെ പറ്റിക്കുകയാണോ.

"ഒന്ന് പറ... Please.. ഇങ്ങനെ surprise ഇടല്ലേ.."

"അറിയുമ്പോൾ അറിഞ്ഞാൽ മതി." കാലൻ. ഏത് സമയത്താണ് ഇയാളെ കെട്ടാൻ തോന്നിയത്. എന്റെ വിധി. ഞാൻ കയ്യും കെട്ടി  side തിരിഞ്ഞു ഇരുന്നു.

"ഓഫീസിൽ വെച്ചു എന്നെ സർ എന്ന് വിളിച്ചു നാറ്റിക്കരുത്.

"അപ്പോൾ ഡ്രാക്കുള എന്ന് വിളിക്കണോ?"

ഡ്രാക്കുള എന്നെ തുറിച്ചു നോക്കിയപ്പോൾ ഞാൻ ഒന്ന് കിണിച്ചു കാണിച്ചു. ചളി കേൾക്കാൻ ഉള്ള മൂഡ് അല്ല.

ഓഫീസിൽ കയറിയ്യപ്പോൾ നമ്മൾ പഴയ പോലെ ആയി. ഒരുപാട് പേര് വന്നു wedding കഴിഞ്ഞതിനു ആശംസകൾ പറഞ്ഞു.

ഇന്ന് റിയ ഇല്ലാത്തത് കൊണ്ട് വല്ലാത്ത ബോർ ആണ്. ഞാൻ പുറത്തോട്ടു ഇറങ്ങിയപ്പോൾ ഞങ്ങളുടെ ക്യാബിൻ ന്  മുമ്പിൽ രോഹൻ നിക്കുന്നത്  കണ്ടു. അകത്തു കയറാണോ വേണ്ടേ എന്ന കൺഫ്യൂഷൻ ൽ ആണ് പുള്ളി.

"ഇത്രയും നാൾ എവിടെയായിരുന്നു?" കണ്ട ഉടനെ ഞാൻ തിരക്കി. അങ്ങനെ അങ്ങ് മറക്കാൻ പറ്റോ, നമ്മുടെ ഓഫീസിലെ main വായിനോക്കി അല്ലായിരുന്നോ? പെട്ടന്ന് ഒരു ദിവസം എന്റെ നമ്പർ ബ്ലോക്ക് ആക്കിയിട്ടു മുങ്ങിയതാ, ഇപ്പോഴാണ് പിന്നെ പൊങ്ങുന്നത്.

Fall over him again and again ( മലയാളം )✔Where stories live. Discover now