💎2

445 62 63
                                    


Chase POV

കുറച്ചു നാളായി jogging ന് പോയിട്ട്, അങ്ങനെ നേരത്തെ എഴുന്നേറ്റു. റിയ ഇപ്പോഴും ഉറക്കമാണ്. അവൾ സാദാരണ നേരത്തെ എഴുന്നേക്കുന്നതാണ് ഇന്നലെ ഇവിടെ എല്ലാരും സംസാരിച്ചിരുന്നിട്ട് താമസിച്ചാണ് അവൾ ഉറങ്ങാൻ കിടന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ, പണ്ട് എന്നെ ഇഷ്ടമാണെന്ന് ഒക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല. ഇപ്പോൾ ഉറങ്ങുമ്പോഴും ചിരിച്ചു കൊണ്ടാണ് ഉറങ്ങുന്നത്. പുതപ്പ് എടുത്തു അവൾക് മൂടി കൊടുത്തിട്ട് ഞാൻ പുറത്തോട്ട് നടന്നു.

പണ്ട് നല്ല tension ആയിരുന്നെങ്കിലും ഇപ്പോൾ ഓർക്കുമ്പോൾ ചിരി ആണ് വരുന്നത്, വെറുതെ കിടന്നു പേടിച്ചു.

Flashback

Jenny ക്ക് പണ്ട് എന്നെ ഇഷ്ടമല്ലായിരുന്നു. അത്കൊണ്ടാണ് കോച്ചിംഗ് n ചേർന്നിട്ടും ഞാൻ അവരുടെ കൂടെ വീട്ടിൽ നിക്കാതെ ലൈബ്രറിയിൽ ഒക്കെ ചെന്നു പഠിക്കുന്നത്.

Jenny ക്ക് എന്നെ ഇഷ്ടപെടാതിരിക്കാൻ വഴി ഒന്നും ഇല്ലാ, എനിക്ക് പണ്ട് നല്ല ദേശ്യമായിരുന്നു ഇപ്പോഴും ഒന്നും കുറഞ്ഞിട്ടൊന്നും ഇല്ലാ. ഇപ്പോൾ കുറച്ചു കൂടെ ഞാൻ മാറിയിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം.

ലൈബ്രറിയിൽ കയറി reference book okke നോക്കി രണ്ട് book എടുത്താശേഷം ഞാൻ പുറത്തോട്ടു പോകുകയായിരുന്നു, എന്തോ എനിക്ക് അകത്തു ഇരിക്കാൻ അപ്പൊൾ തോന്നിയില്ല. നടന്നു ജനലിന്റെ അടുത്ത് എത്തിയപ്പോൾ ആരോ വന്നു എന്റെ മുകളിൽ വീണു, ഞാൻ വന്നത് കണ്ടുകാണില്ല.

"Sorry."എന്നിട്ട് എന്നെ നോക്കി ഉണ്ടാകണ്ണും കാട്ടി  ചിരിക്കുന്നു. ചിരിച്ചു കൊണ്ട് നിക്കുന്നത് കണ്ടപ്പോൾ ഞാൻ നടന്നു പോയി.

അവൾ എന്തിനാ എന്നെ നോക്കി ചിരിച്ചത്? അത് ആലോചിച്ചു കൊണ്ട് ഇരിക്കാൻ സമയം ഇല്ലാ. ഞാൻ ബുക്ക്‌ എടുത്തു വായിച്ചു. ആരൊക്കെയോ എന്നെ നോക്കുന്നത് പോലെ തോന്നി. ഞാൻ അത് കാര്യമാക്കിയില്ല, വീണ്ടും അങ്ങനെ തോന്നിയപ്പോൾ ഞാൻ നോക്കി. ഇതു അവളും അവളുടെ കൂട്ടുകാരിയും ആണെന്ന് തോന്നുന്നു..

"അതെ പറയുന്നത്കൊണ്ട് ഒന്നും തോന്നരുത്, എന്റെ ക്ലിപ്പ് shirt ൽ ഇരിക്കുന്നു." Shirt ൽ ഓ?

Fall over him again and again ( മലയാളം )✔Where stories live. Discover now