7. നൊമ്പരം ❣️

830 118 62
                                    

റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നു.
സമയം ഏതാണ്ട് 11:30Pm കഴിഞ്ഞിരുന്നു.
നഗരത്തിന്റെ ഹൃദയഭാഗം ആയത് കൊണ്ടായിരിക്കണം, രാത്രിയായിരുന്നിട്ട് കൂടി റോഡിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു.

ടെവിൻ പതിയെ തങ്ങളുടെ വാഹനം റോഡിന്റെ ഒരു വശത്തേക്ക് ഒതുക്കി.

അവന്റെ ഹൃദയം മിടിയ്ക്കാൻ പ്രയാസപ്പെടുന്നതു പോലെ ..

സ്റ്റിയറിംഗ് വീലിലിരിക്കുന്ന കൈകൾ വിറയ്ക്കുന്നതു പോലെ ...

നെറ്റിയിൽ വിയർപ്പു കണികകൾ പൊടിയുന്നു. ആകെ മൊത്തത്തിൽ ഒരു പരവേശം..

അവൻ ഡോറിന്റെ സ്റ്റോറേജ് സ്പേസിൽ ഉണ്ടായിരുന്ന ബോട്ടിലിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു.

ആകെ ഒരു അങ്കലാപ്പ് ..

ശേഷം,അവൻ തന്റെ ഇടത് വശത്തേക്ക് പിടയ്ക്കുന്ന കണ്ണുകളോടെ നോക്കി.

അവൻ കണ്ടു, അവിടെ തന്റെ തൊട്ടടുത്ത സീറ്റിൽ ശ്വാസമടക്കി പിടിച്ച് തെല്ലൊരു അന്ധാളിപ്പോടെ തന്നെ തന്നെ നോക്കിയിരിക്കുന്ന അവന്റെ ജാനിയെ ..

അവളുടെ കൈവിരലുകൾ സ്വന്തം വസ്ത്രത്തിൽ മുറുകെ പിടിച്ചിരിക്കുന്നു.

ഹൃദയ താളത്തിന് നേരിയ വ്യത്യാസം വന്നതുപോലെ നെഞ്ച് ഉയർന്നു താഴുന്നു.

വിറയാർന്ന ചുണ്ടുകൾ ഇടയ്ക്ക് ഇടയ്ക്ക് പല്ലുകളിൽ അമരുന്നു.

അവൻ ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് അവളുടെ മുടിയിഴകളിൽ സ്പർശിച്ച് കൊണ്ട് ചോദിച്ചു.

"പേടിച്ച് പോയോ ? ..."

" ഹ്‌മം"- അവൾ അൽപമൊരു ഇടർച്ചയോടെ മൂളി .

"പെട്ടന്ന് ..പെട്ടന്ന് എ_ എന്തോ വണ്ടിയ്ക്ക് കുറുകെ ചാടിയതുപോലെ തോന്നി.. അതാ ..
ഹാ നമുക്ക് പോകാം?"

അവന്റെ ആ ചോദ്യത്തിന് അവൾ ഒന്നു തലയാട്ടുക മാത്രം ചെയ്തു.

ഒരു നെടുവീർപ്പിട്ട് കൊണ്ട് അവൻ മെല്ലെ തന്റെ കാല് ആക്സിലറേറ്ററിൽ അമർത്തി..

വണ്ടി അതിന്റെ ലക്ഷ്യസ്ഥാനം മനസിലാക്കി മുന്നോട്ട് പോകുന്നുണ്ടെങ്കിലും, ടെവിൻ - അവന്റെ മനസ് മാത്രം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ പലതരം ഓർമ്മകളിലേയ്ക്കും ചിന്തകളിലേക്കും മാറി മാറി സഞ്ചരിക്കുകയായിരുന്നു.

"I can't Live without You"♥️✨Where stories live. Discover now