58. ഞാനിവിടുണ്ട്ട്ടാ🐾🤜🤛

563 99 125
                                    

🍁🍃

🌳🪹

💧🏝️

🦋.........

തണുപ്പ് ഭൂമിയുടെ മാറിലേയ്ക്ക് അരിച്ചിറങ്ങുന്നു.

ആകാശത്ത് പൂർണ്ണ ചന്ദ്രനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ ഒഴുകി നീങ്ങി.

മെല്ലെ ,നിലാ വെളിച്ചവും നക്ഷത്രങ്ങളുടെ പൊൻ പ്രഭയും ഭൂമിദേവിയ്ക്ക് നഷ്ടമായി.

ചെറിയ കുളിർ തെന്നൽ അങ്ങിങ്ങായി ഇരുളിൽ സസ്യജാലങ്ങളെ തഴുകി , ഒഴുകിയകലുന്നുണ്ട്.





എന്നാൽ ഇതൊന്നുമറിയാതെ ആ ബാൽക്കണിയിൽ ജാനിയുടെ മടിയിൽ തലചായ്ച്ചുറങ്ങുകയാണ് ടെവിൻ.

അവന്റെ മുടിയിഴകളിൽ കരതലമമർത്തി അവളും.






പെട്ടന്ന് അതുവരെ അവർക്കു വേണ്ടി ചാമരം വീശി നിന്ന കാറ്റ് അതിന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു.

കാറ്റ് ശക്തമാകാൻ തുടങ്ങി.

അത് ചെടികളെയും മരങ്ങളെയും എന്തിന് ആ ബാൽകണിയിൽ ഭിത്തിയിൽ ഉറപ്പിച്ചു വച്ചിരുന്ന ചെടികളെ പോലും ഞ്ഞടിയുലയ്ക്കുവാൻ തുടങ്ങി.

മഴക്കാലമാണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല.

പകരം ,കാലം തെറ്റി വന്ന മഴക്കാലം എന്ന് വിളിക്കാം.

തെന്നിയും തെറിച്ചും ഇപ്പോൾ ചില ദിവസങ്ങളിൽ മഴ ലഭ്യമാണ്.

ഈ കലികാലത്തിൽ പ്രകൃതിയുടെ ഇത്തരം ഒളിച്ചു കളികൾ സ്വാഭാവികം.

മനുഷ്യർ പോലും ഈ കാലത്ത് എന്തെല്ലാം ഒളിവും മറയും വച്ച് പെരുമാറുന്നു.

പിന്നെയാണോ പ്രകൃതി.











ഒടുവിൽ ജാനിയുമായുള്ള എല്ലാ പിണക്കങ്ങളും പറഞ്ഞു തീർത്തിരിക്കുകയാണ് ടെവിൻ.

പരസ്പരമുള്ള പരാതികളും പരിഭവങ്ങളും പറഞ്ഞവസാനിപ്പിച്ച് അന്യോന്യം ഒരു കൊച്ച് ക്ഷമാപണമൊക്കെ നടത്തിയ ശേഷമുള്ള ഉറക്കമാണ് ഇരുവരുടെയും .

പാതിരാത്രി കൊച്ചുവർത്തമാനമൊക്കെ പറഞ്ഞിരുന്ന് എപ്പോഴോ രണ്ടു പേരും ഉറക്കം പിടിച്ചിരുന്നു.

"I can't Live without You"♥️✨Where stories live. Discover now