25. പ്രതീക്ഷ🦋

894 103 124
                                    


ആ രാത്രിയ്ക്ക് ശേഷം വീണ്ടും പല ദിവസങ്ങളിൽ പല രാത്രികളിൽ പല തവണകളിലായി അവരുടെ ശരീരങ്ങൾ ഒന്നായി,വേർപെടുത്തുവാൻ പ്രയാസമെന്നോണം ......

ദേഹങ്ങൾ ഒന്നായതോടൊപ്പം തന്നെ ദേഹിയും ഒന്നായി എന്ന് വേണം കരുതാൻ..

ആ രാസവേളയിൽ അവരുടെ ശ്വാസോച്ഛാസങ്ങൾ ഒന്നായി...
വികാരഭരിതമായ ശബ്ദങ്ങളൊന്നായി...
പ്രേമാലസ്യത്തിൽ അവർ പങ്കുവച്ച ദാഹങ്ങളും മോഹങ്ങളും പോലും ഒന്നായി...


ലജ്ജ വിടവാങ്ങി പകരം നിർലജ്ജ അവരിലേയ്ക്ക് പടി കയറി തുടങ്ങിയ സമയമായിരുന്നു അത്...

പിന്നീടങ്ങോട്ട് തങ്ങളുടെ ശക്തമായ പ്രണയം അവരുടെ ശരീരത്തിനെയാകെ ചൂടു പിടിപ്പിക്കുകയായിരുന്നു..

വല്ലാത്തൊരു തരം ഉൻമാദത്തിലാഴ്ത്തുകയായിരുന്നു.

ആ ലഹരി അവരുടെ സിരകളിലൂടെ ഒഴുകിയൊഴുകി ഒടുവിലത് അവരുടെ മാംസത്തെയും മജ്ജയെയും കാർന്നു തിന്നുവാൻ തുടങ്ങിയിരുന്നു..., ശുഭചിന്തകൾ മാത്രം മനസിൽ കണ്ടു കൊണ്ട് . അല്ലാതെ ഒരു തരത്തിലുമുള്ള ഭ്രാന്തമായ അഭിനിവേശം അവരിലുദിച്ചിരുന്നില്ല...

ശരീരത്തിന്റെയോ മനസിന്റെയോ തലച്ചോറിന്റെയോ മത്തു പിടിപ്പിക്കുന്ന, ഉത്തേജനം പകരുന്ന കേവലം തോന്നലുകൾ മാത്രമായിരുന്നില്ല അത് , പകരം അവരിരുവരുടെയും വികാരങ്ങളെ മനസിലാക്കി ആഗ്രഹങ്ങളെ മനസിലാക്കി മുറിവുകൾ അവശേഷിപ്പിക്കാതെ കടുത്ത വേദനയിലാഴ്താതെ നൽകിയ അവരുടെ പ്രണയ പരവശമായ നിമിഷങ്ങളായിരുന്നു അത്. ...

ഈ വർഷക്കാലമിത്രയും അവർ തങ്ങളുടെ പ്രണയം കൈമാറാൻ ഉപയോഗിച്ചിരുന്നത് അവരുടെ ഹൃദയത്തിന്റെ ഭാഷയാണെങ്കിൽ , ആ ഒരു രാത്രിയ്ക്ക് ശേഷം സ്വന്തം ശരീരോഷ്മാവിലുടെയും അത് സമ്മാനിച്ച വിയർപ്പിലൂടെയും എങ്ങനെ സംവദിക്കാം എന്നവർ പഠിച്ചു.

അവന്റേ, അവളുടെ നഗ്നതയെ എങ്ങനെ സ്വന്തം നഗ്നത കൊണ്ട് പൊതിഞ്ഞു പിടിയ്ക്കാം എന്നവർ പഠിച്ചു .....

ആ പുതിയ ഭാഷ പരിഞ്ജാനം അവരുടെ മേനിയേയും മനസിനെയും കൂടുതൽ കോർത്തിണക്കുന്നതിനോടൊപ്പം തന്നെ അവരുടെ പ്രാണനെയും ജീവാത്മാവിനെയും വരിഞ്ഞു മുറുക്കി , ഇനി ഒരിക്കലും നഷ്ടമാകാതെയിരിക്കാൻ ....
കരുതലോടെ ചേർത്തുപിടിക്കാൻ

"I can't Live without You"♥️✨Where stories live. Discover now