26.Mixed Emotions💔

691 106 97
                                    

💚
.....

ഭൂമി കീഴ്മേൽ മറിയുന്നതു പോലെ
ടെവിനു തോന്നി...

ശരീരമാസകലം ഒരു വിറയൽ പടർന്നു കയറി..

ആ ഒരൊറ്റ നിമിഷം കൊണ്ട് തനിക്കു ചുറ്റുമുള്ളതൊക്കെ നിശ്ചലമായതു പോലെ ...

ഈ ഭൂഗോളത്തിൽ അവൻ ഒറ്റയ്ക്കായതു പോലെ ..

അവനൊന്നും മനസിലായില്ല.

അവന്റെ കൈകളിലിരുന്ന് ആ കടലാസ് തുണ്ട് വിറ കൊണ്ടു .

കണ്ണുകളിലേയ്ക്ക് ഇരുട്ട് പടർന്നു കയുകയാണ് ...

തീ കോരിയിട്ടു കൊണ്ട് ഒരായിരം സംശയങ്ങളും അതിലുപരി ഉത്തരമറിയാത്ത നൂറു ചോദ്യങ്ങളും ഇതിനോടകം അവന്റെ മനസിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്നു.

പക്ഷേ അവനപ്പോഴും അത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

. " അവൾ ... തന്റെ ജാനി ........
അവളപ്പോൾ....." ?

ആ വരികൾ മുഴുവനാക്കുവാൻ അവനു സാധിച്ചില്ല. വല്ലാത്തൊരു മന്ദത അവനെ ബാധിച്ചുകഴിഞ്ഞിരുന്നു.

മനസിനെ ബാധിച്ച തളർച്ച പതിയെ അവന്റെ ശരീരത്തിനെക്കൂടി കാർന്നുതിന്നുവാൻ തുടങ്ങുകയാണ്...

അവൻ ദുർബലനാകുകയാണ്..

സങ്കടവും നിരാശയും ആ ചെറുപ്പക്കാരനെ കടുത്ത മാനസിക സംഘർഷത്തിലേയ്ക്ക് എത്തിച്ചു കൊണ്ടിരുന്നു..

അതവനിലെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും പാടെ കെടുത്തിക്കൊണ്ടിരുന്നു..

ഈ സമയങ്ങളിലത്രയും അവന്റെ ചിന്തകളിൽ തെളിഞ്ഞു നിന്നത് അവളൊരുത്തിയുടെ മുഖമായിരുന്നു..

അവന്റെ പ്രിയതമയുടെ മുഖം ..

"ജാനകീ"

അവന്റെ എല്ലാമെല്ലാമായവൾ ..

അവന്റ ജീവിത സഖീ ..

അവന്റെ പ്രാണൻ..

ആ നിഷ്കളങ്കമായ മുഖം ജീവിതത്തിലാദ്യമായി അവനിലെ ശക്തിയെ ക്ഷയിപ്പിച്ചു..

അവന്റെ മനസ് അവളെയൊന്ന് കാണുവാൻ വെമ്പുമ്പോഴും അവൾ അവനോട് എന്തെങ്കിലും ചോദിച്ചാൽ എന്തു മറുപടി പറയും എന്ന ആശങ്ക അവനിലെ ഭയത്തെ ഇരട്ടിപ്പിച്ചു...

"I can't Live without You"♥️✨Where stories live. Discover now