3

462 70 66
                                    

Dr: പേടിക്കാനൊന്നുല്ല്യ അവിടെം ഇവിടെം ചെറുതായിട്ട് മുറിഞ്ഞിട്ടൊള്ളു. മുറിവു നന്നായി ഉണങ്ങുന്ന വരെ ശ്രദ്ധിച്ചാ മതി

ഹരി: മ്......Thank u doctor

Dr: ഇനി ഇരുട്ടത്തൊക്കെ നടക്കുമ്പോ സൂക്ഷിക്കണേ നന്ദിനി

നന്ദു : മ്.....😁

Dr: 😊എന്നാ ശരി ഞാൻ പോട്ടെ
ഹരി: ok doctor

ഡോക്ടറുപോയപ്പോ നന്ദിനി ഒരു ചിരിയോടെ ഹരിയെ നോക്കി എന്നാ ഹരിയുടെ തറപ്പിച്ചുള്ള നോട്ടത്തിൽ ആ ചിരിയങ്ങു മാഞ്ഞു.

ഹരി: നട്ട പാതിരായ്ക്കെന്തിനാ നന്ദു നീ പുറത്തോട്ട് ഇറങ്ങിയെ
നന്ദു : ഫോണിലു range കിട്ടാത്തോണ്ടല്ലെ ഹരി അങ്കിളേ
ഹരി: വന്ന് രണ്ട് ദിവസായില്ല അപ്പോഴേക്കും ഹോസ്പിറ്റലിലായി
നന്ദു: sorry അച്ചനോടും അമ്മയോടും പറയല്ലെട്ടാ
ഹരി: ഞാൻ പറയോന്ന് നിനക്ക് തോന്നണുണ്ടോ . അവരു ഇങ്ങോട്ട് വന്നാ ഇതിലും പ്രശ്നാ ......

അത് പറഞ്ഞു തീരുന്നതിനു മുമ്പേ ഹരി അവന്റെ വായടച്ചു

നന്ദു: എന്ത് പ്രശ്നം ......
ഹരി: അത് .......

പക്ഷെ അപ്പോഴേക്കും roominte വാതിൽ തള്ളി തുറന്ന് മൂന്നുപേർ അകത്തേക്ക് കയറി വന്നു

നന്ദു എന്താ പറ്റ്യേ ......

നന്ദു : ആരു അച്ചു ശിവ നിങ്ങളെന്താ ഇവിടെ
ആരു : നീയല്ലെ രക്ഷിക്കണേന്നും പറഞ്ഞ് ഫോൺ വിളിച്ചെ
നന്ദു: (in mind ) ഞാനോ എപ്പോ ഞാൻ ആരെയും വിളിച്ചിട്ടില്ലാലോ
അച്ചു. : ഹോസ്റ്റലിൽ ചെന്നപ്പോ ഇങ്ങോട്ട് കൊണ്ടോന്നെന്നു പറഞ്ഞു
ആരു: നിനക്ക് കൊഴപ്പൊന്നുല്യാലോ എന്താ പറ്റ്യേ
നന്ദു: എന്റെ ആരു നീ സമാധാനപ്പെട് എനിക്ക് കൊഴപ്പൊന്നുല്ല്യ . ഞാൻ ചെറുതായൊന്ന് വീണതാ

ഹരി ആണെങ്കിൽ ഈ വന്ന മൂന്നുപേരെയും കണ്ണും മിഴിച്ച് നോക്കി നിക്കാണ്

ആരു: നീ ഇനി ഒറ്റയ്ക്ക് നിക്കണ്ട ഞങ്ങടെ കൂടെ വാ
ഹരി: അവളെ എങ്ങോട്ട് കൊണ്ടാവനാ
അച്ചു :  കൊട്ടാരത്തിലേക്ക്
ഹരി: നടക്കില്ല

തന്റെ ശബ്ദം ഉയർന്നത് അവൻ ശ്രദ്ധിച്ചില്ല . നന്ദിനി ഒരു ഞെട്ടലോടെ ഹരിയെ നോക്കി

പാരിജാതം 💕 VhopeWhere stories live. Discover now