17

241 52 218
                                    

പുലർച്ചെ നാലു മണി ആയപ്പോഴേക്കും ദേവിയും ലക്ഷ്മിയും നന്ദിനിയെ കൂട്ടാൻ കാവിലേക്ക്  എത്തി

നേരിയ മഞ്ഞ് അവിടമാകെ മൂടിയിരുന്നു. മഞ്ഞു പാളികളെ കീറിമുറിച്ച് കോവിലിലെ ദീപനാളം അവരെ ഉറ്റ് നോക്കി.

മോളെ നന്ദു....

ലക്ഷ്മിയുടെ ശബ്ദത്തിൽ വാത്സല്യം തുളുമ്പി. ക്ഷേത്ര പടിയിൽ ഇരുന്ന് വാഴനാരിൽ അരളി പൂക്കൾ കോർക്കുകയായിരുന്നു അവൾ. കെട്ടിയ മാല മടിയിൽ വച്ച് അവൾ അമ്മമാരെ നേരെ തിരിഞ്ഞു

ഈ തണുപ്പത്ത് എന്തിനാ കുട്ടി പുറത്തിരിക്കണെ .... ഇന്ന് വിളക്കെടുക്കാനുള്ളതല്ലെ.... വയ്യാണ്ടായാൽ എന്ത് ചെയ്യും

എൻ്റെ ദേവി അമ്മായി ദേഷിക്കാതെ... ഭഗവതിക്ക് വേണ്ടി മാല കെട്ടുമ്പോ എനിക്ക് എങ്ങനാ ദീനം വരാ...

മുത്തുകൾ പൊഴിയും പോലെയായിരുന്നു അവളുടെ ചിരി

മാലയുടെ അറ്റത്ത് അവസാന കെട്ടും കെട്ടി അവൾ കോവിലിൽ കയറി ഭഗവതിക്ക് മാലചാർത്തി കൈവണങ്ങി അവരുടെ അടുത്തേക്ക് ചെന്നു.

ഒറ്റയ്ക്കായിട്ട് പേടിയായോ കുട്ടിക്ക്

ലക്ഷ്മി നന്ദിനിയുടെ മുടിയിലൂടെ വിരലോടിച്ചു.

ഇല്ല ലക്ഷ്മിയമ്മേ... ദേവി കാവലുള്ളപ്പോ ഞാനെന്ത് പേടിക്കാനാ..

നന്ദിനിയുടെ മറുപടി അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി

കുളിച്ച് ശുദ്ധിയായി കൊട്ടാരത്തിലേക്ക് കേറാം

മ്....

അവർ നന്ദിനിയുമായി കുളക്കടവിലേക്ക് നടന്നു. അവിടെ അവരെയും കാത്ത് ആരുവും ആരുവിൻ്റെ അമ്മ മാലതിയുമുണ്ടായിരുന്നു. കുളപ്പടവിൽ ചെറിയ പാത്രങ്ങളിൽ ചന്ദനവും മഞ്ഞളും അരച്ച് വച്ച് കാത്തിരിക്കുകയായിരുന്നു അവർ

നന്ദു....

നന്ദിനിയെ കണ്ട സന്തോഷത്തിൽ ആരു ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചു

നിനക്ക് കുഴപ്പൊന്നുമില്ലാലോ

എൻ്റെ നന്ദുമോളെ ഇന്നലെ ഇത് ഉറങ്ങിയിട്ടില്ല ..... നന്ദൂന് എന്തെങ്കിലും പറ്റോ.. അവൾ ഒറ്റയ്ക്കല്ലെ എന്നൊക്കെ പറഞ്ഞ് മനുഷ്യനെ ഉറക്കിയിട്ടില്ല

പാരിജാതം 💕 VhopeWhere stories live. Discover now