13

365 69 22
                                    

കിഴക്കിനിയിൽ കണ്ട നന്ദിനിയുടെ രൂപം ചന്ദ്രമുഖിയുടേതാണെന്ന് മനസ്സിലാക്കാൻ അവന് സമയം വേണ്ടി വന്നില്ല ..... കാരണം അവളുടെ ചുവന്ന കണ്ണുകൾ ഉറ്റു നോക്കുകയായിരുന്നു ....അവൾ കാത്തിരുന്ന ഇര......

**†***†***†***†***†***†***†***†***†**

നന്ദിനി .......... നന്ദു.......

ശിവപുരം കൊട്ടരത്തിലെ പുതിയ അതിഥികളിൽ നിന്നും കണ്ണെടുത്ത് നന്ദിനി ആ ശബ്ദത്തിനുടമയെ തിരിഞ്ഞു നോക്കി .....

നന്ദു : ആരൂ ..... ഞാനിവിടെയുണ്ട്

അവളുടെ ശബ്ദം കേട്ടതും ആരു അവളുടെ അടുത്തേക്കോടി വന്നു

ആരു: അത് ശരി നീ ഇവിടെ നിക്കാണോ .... ഒരു നിമിഷത്തേക്ക് ഞാനങ്ങ് പേടിച്ചു ....നിനക്കിപ്പോ എങ്ങനെയുണ്ട്
നന്ദു: എനിക്കെന്ത് കുഴപ്പം ?
ആരു: എഹ് ..... അപ്പോ നിനക്കൊന്നും ഓർമ്മയില്ലേ !
നന്ദു : എന്ത്?
ആരു: ഇന്നലെ പൂജയ്ക്കിടയിൽ നിന്നെ കാണാണ്ടായി ....ഞങ്ങളെല്ലാവരും പേടിച്ചു പിന്നെ ശിവേട്ടനാ നിന്നെ കുളക്കടവിൽ കണ്ടത്. നിനക്ക് ഒട്ടും ബോധം ഉണ്ടായിരുന്നില്ല
നന്ദു: ഓ....

നന്ദിനി മുടി ചെവിക്കിടയിലേക്ക് ഒതുക്കി കൊണ്ട് ആരതിയെ നോക്കി

നന്ദു : ആ വന്നവരൊക്കെ ആരാ
ആരു: ഓ അതോ.... ഹരി സാറിനെ നിനക്കറിയാലോ പുള്ളിക്കാരൻ ശരിക്കും എന്റെ മാമനാ... മുത്തശ്ശന്റെ ഇളയ മോൻ ... പിന്നെ ഉള്ളത് പ്രഹ്ളാദനമ്മാവനും വിശ്വനാഥനമ്മാവനും ഇളയ തമ്പുരാന്റെ മക്കൾ
നന്ദു: ഓഹ്.....
ആരു: അല്ല നന്ദു ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ
നന്ദു : എന്താ ആരൂ ....
ആരു: ഇന്നലെ നീ എന്താ ഉറക്കത്തിൽ ഇന്ദ്രായെന്ന് പറഞ്ഞുകൊണ്ടിരുന്നത്
നന്ദു: ഞാനോ... എനിക്കറിയില്ല ആരു .... ഒന്നും അങ്ങിട്ട് ഓർമ്മ വരണില്ല
ആരു: മ് ..... നന്ദു....
നന്ദു : എന്താ
ആരു: നീ ഇനി ആ കുളക്കടവിലേക്ക് പോണ്ടാ ... തിരുമഹോത്സവം കഴിയുന്നവരെയെങ്കിലും അങ്ങോട്ട് പോവാതിരിക്കണതാ നല്ലത്
നന്ദു : അതെന്താ
ആരു: മാണിക്യശ്ശേരിയിൽ നിന്ന് വിളക്കെടുക്കുന്നത് നീയാ .... ചന്ദ്രമുഖിക്ക് ശേഷം ആദ്യായിട്ടാ മറ്റൊരു പെൺകുട്ടി വിളക്കെടുക്കുന്നത് ....എനിക്കെന്തോ ഒരു ഭയം പോലെ
നന്ദു: നിനക്ക് പേടിയാണെങ്കിൽ തിരുമഹോത്സവം കഴിയുന്നവരെ ഞാനങ്ങോട്ട് പോണില്ല പോരേ....
ആരു: മതി
നന്ദു:☺️
ആരു: നീ വാ..... അവരെയൊക്കെ പരിചയപെടണ്ടെ
നന്ദു: ആഹ്....

പാരിജാതം 💕 VhopeWhere stories live. Discover now