14

323 64 29
                                    

ദൂരെ നിന്നും അവളുടെ പാദസര കിലുക്കം അവനെ തേടി വന്നു ... അവ അവന്റെ ശബ്ദത്തെ മെല്ലെ മയക്കത്തിലാഴ്ത്തി

ആഞ്ഞു വീശിയ കാറ്റ് താൻ സത്യങ്ങളറിയാൻ സമയമായിട്ടില്ലായെന്ന് ഭട്ടതിരിയെ അറിയിച്ചു ......

ഇതേ സമയം എള്ളണ്ണ നിറച്ച ഉരുളിയിലെ ദീപനാളം മേപ്പാടന്റെ സംശയങ്ങളെ അതിന്റെ അന്ത്യത്തിലേക്ക് എത്തിച്ചിരുന്നു ..... പക്ഷെ നന്ദിനി ആരാണ് ?........ അതും ചന്ദ്രമുഖിക്ക് ഇത്രയും പ്രീയപ്പെട്ടവൾ .....

**†***†***†***†***†***†***†***†***†**

കുറച്ച് ദിവസങ്ങൾക്ക് ശേഷം


നൂറ്റാണ്ടുകൾക്ക് ശേഷം ശിവപുരം ഗ്രാമത്തെ കാത്തുവാണിരുന്ന മഹാദേവ ക്ഷേത്രത്തിന്റെ നടതുറന്നു. സ്വർണ കൊടിമരത്തിൽ ചുവന്ന പട്ടിൽ തീർത്ത ഉത്സവ കൊടി പ്രൗഢിയോടെ ആ ദേശത്തെ വീക്ഷിച്ചു .....

അകലെ നിന്നും ഒഴുകി വന്ന ഡമരു നാദം കൊട്ടി കയറുന്ന ചെണ്ടമേളവുമായി ചേർന്നലിയുകയായിരുന്നു.

നന്ദിനിയുടെ കണ്ണുകൾ താമരമൊട്ടു പോലെ കൂമ്പി. അവളുടെ ഇടത് കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ആ ശിവപാദത്തിൽ വന്നു പതിച്ചു .....

കൊട്ടി കയറുന്ന ചെണ്ടമേളവും ശിവപുരം കൊട്ടാരത്തിലെ ജനങ്ങളുടെ മനസ്സും ഒരു പോലെയായിരുന്നില്ലേയെന്ന് പ്രകൃതിക്ക് പോലും തോന്നി.

★★★★★★★★★★★★★★★★★★★★

"മുടിയഴിച്ചിട്ടവൾ എരിഞ്ഞമർന്നാടി
താമരമിഴികൾ ശോണരാശിയായി
ഒറ്റച്ചിലമ്പിട്ട കാലുകൾ ബന്ധനമായി
പെണ്ണേ .....നിൻ ക്രോധം തിരയുന്നതാരെ...."

ഇരുൾ പടർന്ന വള്ളിപ്പടർപ്പുകൾക്കിടയിലൂടെ  പരിഭ്രാന്തമായ അവളുടെ കണ്ണുകൾ ചുറ്റും നോക്കി..... ആ പരുപരുത്ത ശബ്ദം ! ഹൃദയമിടിപ്പേറുന്നുണ്ട് ...വല്ലാതെ .....
താൻ എങ്ങനെ ഇവിടെയെത്തി ആരുവും ശിവയും എവിടെ .....
ഒന്നുറക്കെ കരയാൻ പോലും ശബ്ദമവളെ വിലക്കി

ശുഭമായി തന്നെ കർമ്മങ്ങൾ നടന്നെങ്കിലും അന്തരീക്ഷം അനുകൂലമല്ല. എന്തൊക്കെയോ മൂടിക്കെട്ടിയ പോലെ ..... സത്യങ്ങൾക്ക് മുന്നിൽ പലരും അന്ധരാണല്ലോ ....

പാരിജാതം 💕 VhopeWhere stories live. Discover now